🅐🅑🅓🅤🅒🅣🅘🅞🅝
🅐🅑🅓🅤🅒🅣🅘🅞🅝" 𝑎 𝑡ℎ𝑟𝑖𝑙𝑙𝑒𝑟 𝑏𝑦 𝑃𝐶 ഭാഗം : 6 തീ ചുറ്റും തീ.... മേലോക്യൂ ഫയർ ആൻഡ് റസ്ക്യൂ സർവീസിന്റെ റോബോട്ടിക്ക് എഞ്ചിൻ കാർബൺ ഡയോക്‌സൈഡ് പമ്പ് ചെയ്ത് തീ ശമിപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ്... സെൻട്രലൈസ്ഡ് സി. സി. റ്റി. വി സർവ്വേലൻസ് ക്യാമറ അലാറം മുഴക്കിയാൽ ഓട്ടോ എഞ്ചിനുകൾ ജിപിഎസ് നാവിഗേഷൻ മുഖേന സ്ഥലം ലോക്കേറ്റ് ചെയ്ത് തൽക്ഷണം അവിടെ എത്തി തീ അണക്കുകയാണ് പതിവ് പക്ഷേ ഇത്തവണ 4 എഞ്ചിനുകൾ ഒരുമിച്ച് ശ്രമിച്ചിട്ടും തീ നിയന്ത്രണത്തിൽ എത്തിക്കുവാൻ സാധിക്കുന്നില്ല... മേലോക്യൂ ഇൻവെസ്റ്റിഗേറ്റിവ് വിങ്ങിന്റെ ഡേറ്റാ സെന്ററാണ് അഗ്നി വിഴുങ്ങിക്കൊണ്ടിരിക്കുന്നത്. അഗ്നിക്കിരയാക്കിയവർ അറിയാതെ പോയ ഒന്നുണ്ട്... സെൻട്രൽ ഡാറ്റാ സെന്റർ നിർമിച്ചിരിക്കുന്നത് ആന്റി ഫ്‌ളൈയിമബിൾ ജിപ്സം പാനലുകൾ കൊണ്ടാണെന്നതും സർവർ ഇരിക്കുന്നത് അണ്ടർ ഗ്രൗണ്ട് അയേൺ ചേമ്പറിൽ ആണെന്നതും. ഫഷേ ഫയർ ആൻഡ് റസ്ക്യൂ കമാണ്ടിങ് ഓഫീസർ നിജലിംഗപ്പയോട് കാര...