പോസ്റ്റുകള്‍

2022 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

Abduction a thriller by PC (novel)

 "🅐🅑🅓🅤🅒🅣🅘🅞🅝"        𝑎 𝑡ℎ𝑟𝑖𝑙𝑙𝑒𝑟 𝑏𝑦 𝑃𝐶 ഭാഗം : 5 റീവ ഫാർമ ബയോടെക്ക്.... മുഖ്യകമാനം കടന്ന് സുരക്ഷ ജീവനക്കാരുടെ കൺപറ്റാതെ അകത്തുകടക്കാൻ പറ്റിയതോർത് ഫാഷേ നിശ്വസിച്ചു. ബയോസിന്തസൈസ് ട്രയൽ എന്നെഴുതിയ ലാബ് പോലെ തോന്നിച്ച മുറിക്ക് അകത്തേക്ക് കാലെടുത്തുവെച്ച ഫാഷേക്ക് തന്റെ കണ്ണുകളെ വിശ്വസിക്കാൻനായില്ല... ചുറ്റും അഴുകുന്ന ജീവനുള്ള മനുഷ്യജന്മങ്ങൾ.. കണ്ണിൽ നിന്ന് കൃമികീടങ്ങൾ തിണിർത് പുറത്തേക്ക് വരുന്നു... ഭീകരമായ കാഴ്ച... ഫോൺ അലാറം കേട്ടാണ് തന്റെ ഗാഢനിദ്രയിൽ നിന്ന് ഫാഷേക്ക് എഴുന്നേൽക്കാനായത്.... താൻ കണ്ടത് സ്വപ്നമായിരുന്നു എന്ന് വിശ്വസിക്കാൻ ഫാഷേക്ക് കുറച്ചു സമയംവേണ്ടിവന്നു. സമയം ഏഴരക്കഴിഞ്ഞിരിക്കുന്നു. ഉച്ചക്ക് ഒന്നരക്കാണ് റീവ ഫാർമയിലേക്കുള്ള അപ്പോയ്ന്റ്മെന്റ് ലഭിച്ചിരിക്കുന്നത്. എച്. ആർ സുബ്രമണ്യം കർശന നിബന്ധനകൾ വെച്ചിട്ടാണ് അപ്പോയ്ന്റ്മെന്റ് നൽകിയിരിക്കുന്നത്. ഫാഷേ വേഗം തന്നെ പ്രഭാതകൃത്യങ്ങൾ നിർവഹിച്ചശേഷം തന്റെ ഇഷ്ട്ടവേഷമായ ബ്ലൂ ജീൻസും റൗണ്ട് നെക്ക് ടീയും ധരിച്ച് പുറപ്പെടാൻ തയ്യാറായി.  പോർട്ടിക്കോയിൽ ഫാഷെയെ കാത്ത് മാഗിയും ഡാനിയും ഉണ്ടായിരുന്നു.. ഔ...

Abduction a thriller by PC (novel)

 ഭാഗം :4 ഒപുസ് ദേയി വിശ്വാസസംഹിതയുടെ അപോസ്തലനായിരുന്നു വിൻസെന്റ് ഡിക്കൂണ രാജാവ്. ശാരീരിക പീഡയിലൂടെ ദൈവത്തിലേക്ക് കൂടുതൽ അടുക്കാം എന്ന പ്രാകൃത വിശ്വാസവുംപേറി നടക്കുന്ന സ്വന്തം പിതാവിനെ ജോർജ് രാജകുമാരൻ നഖശികാന്തം എതിർത്തിരുന്നു. ഒപുസ് ദേയി വിശ്വാസസംഹിതയിലെ പുരോഹിത സ്രേഷ്ടന്മാരുടെ ഉപദേശങ്ങൾ സ്വന്തം പുത്രനെ തന്നെ വിഷംകൊടുത്തു കൊല്ലുവാൻ രാജാവ് തയ്യാറായി. ഒടുവിൽ തന്റെ അന്ത്യനാളുകളിൽ പശ്ചാത്താപവിവശനായ രാജാവ് സ്വപുത്രന്റെ പേരിൽ പരമ്പരാഗത ഇറ്റാലിയൻ ശൈലിയിൽ കുംഭഗോപുരങ്ങളോടും അനവധി കൊത്തളങ്ങളോടും കൂടി നിർമിച്ച സ്മാരകമാണ് ഇന്ന് മേലൊക്യൂവിന്റെ അഭിമാനമായി മാറിയ കിംഗ് ജോർജ് ഡിസ്ട്രിക്ട് ഹോസ്പിറ്റൽ. ആധുനിക സൗകര്യങ്ങൾ എല്ലാം തന്നെ അധികൃതർ ആശുപത്രിയിൽ ഒരിക്കിയിട്ടുണ്ട്. തന്റെ മിനികൂപ്പർ പാർക്കിംഗ് ഗാർഡിനെ ഏൽപ്പിച്ച് റിസപ്‌ഷനിലേക്ക് എത്തിയ ഫാഷേയെയും കാത്ത് ഇൻസ്‌പെക്ടർ മാഗിയും ഡാനിയും നിൽക്കുന്നുണ്ടായിരുന്നു. "സർ" മാഗി തുടർന്നു... "അങ്ങ് എത്രയും വേഗം ഫോറൻസിക് സർജൻ ദേവാരണ്യത്തിനെ നേരിൽ കാണണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്". "ശരി മാഗി, മരണപ്പെട്ടവരുടെ ബന്ധുക്കളോ മറ്റോ വരുകയാണെ...

Abduction a thriller by PC (novel)

 ഭാഗം :3 കൊളോണിയലിസം കൊടികുത്തിവാഴുന്ന കാലത്ത് രാഞ്ജിയുടെ നിർദ്ദേശപ്രകാരം ലാപ്പിയർ സഹോദരന്മാർ തങ്ങളുടെ എല്ലാ കഴിവും വിനിയോഗിച്ചു പണിത ഒരു മനോഹര നഗരം തന്നെയാണ് മേലൊക്യൂ. ലാപ്പിയർ സഹോദരന്മാരുടെ ത്യാഗോജ്വലതക്ക് പ്രണാമം അർപ്പിച്ചുകൊണ്ട് നാട് അവരുടെ പൂർണ്ണകായ പ്രതിമ നഗരചത്വരത്തിൽ വെങ്കലത്തിൽ സ്ഥാപിച്ചിട്ടുണ്ട്. ആ ചത്വരത്തിലേക്കാണ് നാട്ടിലെ എല്ലായിടത്തും നിന്ന് എത്തുന്ന വീതിയേറിയ കല്ല് പതിച്ച പാതകൾ വന്നുചേരുന്നത്. എല്ലാ പാതകൾക്കും ഇരുപുറങ്ങളിലുമായി വില്ലോ മരങ്ങൾ മഞ്ഞുപുതച്ചു നിൽക്കും ശൈത്യകാലത്. മനോഹാരിതക്കൊപ്പം അനേകം നിഗൂഢമായ കൊത്തളങ്ങളും, തുരങ്കപാതകളും മേലൊക്യൂ നഗരത്തെ ചിലപ്പോൾ ഭീകരതയുടെ മൂടുപടം അണിയിക്കാറുണ്ട്. കിംഗ് ജോർജ് ഡിസ്ട്രിക്ട് ഹോസ്പിറ്റലിൽലേക്കുള്ള പാതയ്ക്കരികിൽ വാഹനം ഒതുക്കി മയങ്ങുകയായിരുന്നു സെർജെന്റ് ഫാഷേ. ഡിക്സൺ മരിച്ചു കിടന്ന കാഴ്ച ശരിക്കും ഫാഷയെ ഒരു സമയം ഭയപ്പെടുത്തുക മാത്രമല്ല ഏതാണ്ട് പത്തുപന്ത്രണ്ട് കൊല്ലം പിന്നോക്കം കൊണ്ടുപോകുക കൂടി ചെയ്തു.. ഫാഷേ സർവീസിൽ കയറിയ ആദ്യ വാരം തന്നെ നഗരത്തെ ഞെട്ടിച്ചുകൊണ്ട് ഒരു പന്ത്രണ്ടുകാരൻ ക്രൂരമായി കൊലചെയ്യപ്പെട്ടു. അതും കഴുത്തിനു പിൻഭ...

Abduction a thriller by PC (novel)

 ഭാഗം :2 1947ൽ രാജ്യം സ്വാതന്ത്ര്യം നേടിയെങ്കിലും മേലൊക്യൂ പട്ടണവും അതിനോട് ചേർന്ന് പറ്റിക്കിടക്കുന്ന അൻപത് ഗ്രാമങ്ങളും അവിടുത്തെ ജനങ്ങളും ഇന്നും കൊളോണിയൽ സംസ്കാരവും അതിന്റെ രീതികളും പിൻപറ്റി തന്നെയാണ് ജീവിച്ചു പോരുന്നത്... കൃഷിയാണ് മുഖ്യവരുമാന മാർഗ്ഗമെങ്കിലും ആധുനിക സൗകര്യങ്ങൾ എല്ലാം തന്നെ ഇന്നിന്റെ മേലൊക്യൂവിനെ സമ്പന്നമാക്കുന്നു. ഇളം വെയിലിന്റെ ചൂടേറ്റപ്പോൾ സെർജെന്റ് ഫാഷേ അറിയാതെ ഒരു മയക്കത്തിലേക്ക് പോയിരുന്നു. "സർ, ഉറക്കമാണോ"?. വെയിൽ മഞ്ഞുകൊണ്ടുള്ള പുകപടലത്തെ കീറി ഫാഷെയുടെ കണ്ണിലേക്ക് പതിക്കുന്നുത്‌കൊണ്ട് തന്നോട് സംസാരിക്കുന്ന വ്യക്തിയെ ഫാഷേക്ക് തിരിച്ചറിയാൻ പറ്റുന്നുണ്ടായിരുന്നില്ല. "സർ, ഞാൻ ചിദംബരം... ഇവിടുത്തെ സ്റ്റേഷൻ മാസ്റ്ററാണ്". "ഓഹ് മി. ചിദംബരം, സോറി ഞാൻ ഒരൽപ്പം മയങ്ങിപ്പോയി... ഞാൻ ഫാഷേ ആന്ദ്രേ ഫാഷേ.. അച്ഛൻ ഫ്രഞ്ച് അമ്മ മലയാളി അതാണ് ഈ ഫ്രഞ്ച് പേര്". ഫാഷേ തന്നെ ചിദംബരത്തിന് പരിചയപ്പെടുത്തി. "സർ. ഇന്നലെ രാത്രി വളരെ വൈകിയാണ് ഞാൻ സ്റ്റേഷൻ വിട്ടത്.. ഈ ബോഡി കണ്ടശേഷം ഫോർമാലിറ്റീസ് പൂർത്തിയാക്കി ഞാൻ വീടെത്തിയപ്പോ സമയം പുലർച്ചെ മൂന്ന് മണി. ചെന്നപാ...

Abduction a thriller by PC (novel)

 "🅐🅑🅓🅤🅒🅣🅘🅞🅝"                                𝑎 𝑡ℎ𝑟𝑖𝑙𝑙𝑒𝑟 𝑏𝑦 𝑃𝐶                     ഭാഗം :1 മഞ്ഞുപുതച്ചുറങ്ങുന്ന ഓൾഡ് ഫോർട്ട്‌ സ്റ്റേഷനിലെ മൂന്നാം നമ്പർ പ്ലാറ്റ്ഫോം അടങ്ങുന്ന സെക്ഷൻ രണ്ട് എന്നറിയപ്പെടുന്ന കരിങ്കൽ കെട്ടിടത്തിന്റെ കമാനത്തിന് കീഴെ രഞ്ചന്റെ ശരീരം മഞ്ഞിലേക്ക് മുഖം ആഴ്ന്ന് വിറങ്ങലിച്ചു കിടന്നു... ആരാലും ശ്രദ്ധിക്കാതെ മൂന്നാം നമ്പർ വിളക്ക് കാലിന് കീഴെ... കവിളിൽ നിന്നോ കടിച്ചു പിടിച്ച ചുണ്ടിൽ നിന്നോ വീണ ചോരത്തുള്ളികൾ മഞ്ഞു കണങ്ങളെ ചുവപ്പിച്ചിരുന്നു.. സെർജന്റ് ഫാഷേ പ്രേത പരിശോധനക്കിടയിൽ ആത്മഗതം നടത്തി "മുറിപ്പാടുകൾ ഒന്നും കാണുന്നില്ല"... കഴുത്തിൽ ആകെ ആരോ മാന്തിയ പോലെ മൂന്ന് നഖക്ഷതങ്ങൾ മാത്രം. നേരം പുലർന്നുവരുന്നതേയുള്ളു, അൽപ്പസമയം കഴിഞ്ഞാൽ സ്റ്റേഷൻ പരിസരം ജനസഞ്ചയത്താൽ നിറയും. അതിന് മുൻപ് തന്നെ ബോഡി പോസ്റ്റ്മോർട്ടം നടത്താനായി മേലൊക്യൂവിലെ കിംഗ് ജോർജ് ഹോസ്പിറ്റലിൽ എത്തിക്കണം... ഫാഷേ തന്റെ സഹായി ഡാനിയേയും ലേഡി ഇൻസ്‌പെക്ടർ മാഗിയെ...