Abduction a thriller by PC (novel)

 ഭാഗം :4


ഒപുസ് ദേയി വിശ്വാസസംഹിതയുടെ അപോസ്തലനായിരുന്നു വിൻസെന്റ് ഡിക്കൂണ രാജാവ്. ശാരീരിക പീഡയിലൂടെ ദൈവത്തിലേക്ക് കൂടുതൽ അടുക്കാം എന്ന പ്രാകൃത വിശ്വാസവുംപേറി നടക്കുന്ന സ്വന്തം പിതാവിനെ ജോർജ് രാജകുമാരൻ നഖശികാന്തം എതിർത്തിരുന്നു. ഒപുസ് ദേയി വിശ്വാസസംഹിതയിലെ പുരോഹിത സ്രേഷ്ടന്മാരുടെ ഉപദേശങ്ങൾ സ്വന്തം പുത്രനെ തന്നെ വിഷംകൊടുത്തു കൊല്ലുവാൻ രാജാവ് തയ്യാറായി. ഒടുവിൽ തന്റെ അന്ത്യനാളുകളിൽ പശ്ചാത്താപവിവശനായ രാജാവ് സ്വപുത്രന്റെ പേരിൽ പരമ്പരാഗത ഇറ്റാലിയൻ ശൈലിയിൽ കുംഭഗോപുരങ്ങളോടും അനവധി കൊത്തളങ്ങളോടും കൂടി നിർമിച്ച സ്മാരകമാണ് ഇന്ന് മേലൊക്യൂവിന്റെ അഭിമാനമായി മാറിയ കിംഗ് ജോർജ് ഡിസ്ട്രിക്ട് ഹോസ്പിറ്റൽ. ആധുനിക സൗകര്യങ്ങൾ എല്ലാം തന്നെ അധികൃതർ ആശുപത്രിയിൽ ഒരിക്കിയിട്ടുണ്ട്.


തന്റെ മിനികൂപ്പർ പാർക്കിംഗ് ഗാർഡിനെ ഏൽപ്പിച്ച് റിസപ്‌ഷനിലേക്ക് എത്തിയ ഫാഷേയെയും കാത്ത് ഇൻസ്‌പെക്ടർ മാഗിയും ഡാനിയും നിൽക്കുന്നുണ്ടായിരുന്നു. "സർ" മാഗി തുടർന്നു... "അങ്ങ് എത്രയും വേഗം ഫോറൻസിക് സർജൻ ദേവാരണ്യത്തിനെ നേരിൽ കാണണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്". "ശരി മാഗി, മരണപ്പെട്ടവരുടെ ബന്ധുക്കളോ മറ്റോ വരുകയാണെങ്കിൽ അവർക്ക് ബോഡി വിട്ട് നൽകുന്നത് എന്നോട് അനുവാദം വാങ്ങിയ ശേഷം മാത്രം മതിയെന്ന് ഹോസ്പിറ്റൽ അധികൃതരോടും ഡിപ്പാർട്ടമെന്റ് ഉദ്യോഗസ്ഥരോടും പ്രത്യേകം പറഞ്ഞേക്കണം... ഞാൻ ദേവാരണ്യത്തിനെ കണ്ടിട്ട് വരാം". "സർ" മാഗിയും ഡാനിയും ഒരേ സ്വരത്തിൽ ഫാഷെയെ അഭിവാദ്യം ചെയ്തു. 


മേലൊക്യൂവിലെ ഔദ്യോഗിക ജീവിതത്തിൽ ഫാഷേക്ക് കിട്ടിയ ഏറ്റവും വലിയ സൗഹൃദമാണ് ഫോറൻസിക് സർജൻ ദേവാരണ്യം. "Hello സർ... ഞാൻ താങ്കളെ കാത്തിരിക്കുകയായിരുന്നു". തന്റെ ഓഫിസ് മുറിയിലേക്ക് കടന്നുവന്ന ഫാഷെയെ സന്തോഷപൂർവം ദേവാരണ്യം സ്വാഗതം ചെയ്തു. "എന്താണ് ദേവാ എന്നെ നേരിൽ കാണണം എന്ന് ആവശ്യപ്പെട്ടത്". "വളരെ സീരിയസ് ആയ വിഷയങ്ങളാണ് സർ... ആദ്യ വിക്‌ടിം ആയ രഞ്ചന്റെ ശരീരം മഞ്ഞിൽ മുഖം അമർത്തി കിടക്കുകയായിരുന്നു എന്ന് അങ്ങയുടെ ജൂനിയേർസ് പറഞ്ഞു... എന്നാൽ എന്നെ അത്ഭുതപ്പെടുത്തിയത് അതല്ല, ആ മനുഷ്യന്റെ ദേഹത്ത് Acinetobacter ഫാമിലിയിൽ പേട്ട ബാക്ടീരിയയുടെ അളവ് വളരെ കൂടുതലായി എനിക്ക് കാണാൻ കഴിഞ്ഞു. അതും ആരോ മനപ്പൂർവ്വം ഇൻഡ്യൂസ് ചെയ്ത പോലെയാണ് തോന്നിയത്. അതാണ് ബോഡി അഴുകിയതായി കാണപ്പെട്ടത്". "ശരി ദേവാ ഡിക്സൺ.. ഡിക്സന്റെ മരണത്തെപ്പറ്റി എന്താണ് താങ്കളുടെ കണ്ടെത്തൽ". ഒരു ദീർഘനിശ്വാസം എടുത്ത ശേഷം ദേവാരണ്യം തുടർന്നു... " ഡിക്സൻറെ ബോഡിയിൽ ഓവർഡോസിൽ Temazepam കണ്ടെത്തിയിരുന്നു.... ചുരുക്കിപ്പറഞ്ഞാൽ ആ റിവറ്റിങ് മെഷിൻ പഞ്ച് ചെയ്യുന്ന സമയം ഡിക്‌സൺ തീർത്തും അബോധാവസ്ഥയിൽ ആയിരുന്നു എന്ന് അനുമാനിക്കാം". "ഷോക്കിങ് ഡോക്ടർ" ഫാഷേ തന്റെ മനസിനെ നിയന്ത്രിക്കാൻ പണിപ്പെട്ടു. "ശരി ഡോക്ക്.. അപ്പൊ ഞാൻ ഇറങ്ങട്ടെ.. സൈബർ സെൽ ടീം cctv റൂം പരിശോധനക്കായി പോയിട്ടുണ്ട്.. അവരുടെ ഫൈൻഡിങ്സ് കേസിന് വഴിത്തിരിവാകും എന്ന് വിശ്വസിക്കുന്നു". പരസ്പരം ഹസ്തദാനം ചെയ്ത് ഫാഷേ ഡോക്ടറുടെ മുറിക്ക് പുറത്തെത്തി. 


പുറത്ത് ഡാനി ഫാഷെയെ കാത്ത് നിൽപ്പുണ്ടായിരുന്നു.. "സർ സൈബർ ഫോറൻസിക് ടീം വിളിച്ചിരുന്നു. Cctv സെർവറുകളിൽ വേമിങ് നടന്നിട്ടുണ്ട് എന്നാണ് അവർ പറയുന്നത്... ട്രോജൻ അറ്റാക്കോ മറ്റോ... പ്ലാൻഡ് അറ്റാക്ക് ആണെന്നും അവർ ഇൻഫോം ചെയ്തു... ഹാർഡിസ്ക് മറ്റ്‌ അനുബന്ധ കാര്യങ്ങൾ ടീം സീൽ ചെയ്ത് എടുത്തിട്ടുണ്ട്, കൂടാതെ ഓഫിസിലേത് അല്ലാത്ത ഒരു പെൻഡ്രൈവ് പോലെയുള്ള ഡിവൈസ് അവിടുത്തെ സെൻട്രൽ മോണിറ്ററിങ് സിസ്റ്റത്തിൽ പ്ലഗിൻ ചെയ്ത് വെച്ചിരുന്നതായും അവർ പറഞ്ഞു.... കൂടുതൽ അപ്‌ഡേഷൻസിന് സമയം എടുക്കും എന്ന് സാറിനെ ഇൻഫോം ചെയ്യാൻ സൈബർ ചീഫ് പ്രത്യേകം പറഞ്ഞു". 


ഇരുട്ടിൽ തപ്പുന്ന ഒരു പ്രതീതി ഫാഷേക്ക് അനുഭവപ്പെട്ടു..... ഒന്ന് ഉറപ്പ് ഈ മരണങ്ങൾ അപ്രതീക്ഷിതമായി നടന്നതല്ല.... എന്തിനെയോ മറക്കാൻ അല്ലെങ്കിൽ എന്തിനോ മറയായി നടന്നതാണ്.... സൂക്ഷിച്ചു നീങ്ങിയില്ല എങ്കിൽ തനിക്ക് കാലിടറും എന്ന് ഉറപ്പ്.... ഒന്നും മിണ്ടാതെ ഹോസ്പിറ്റൽ ബ്ലോക്കിന്റെ പടിയിറങ്ങുന്ന ഫാഷേയെ അനുഗമിച്ച് ഡാനിയും പിന്നാലെ നടന്നു.... 


(തുടരും.... )

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Abduction a thriller by PC (novel)

Abduction a thriller by PC (novel)

ഹൃദയം