സൗന്ദര്യം
സത്യഭാമ നിന്ന് അലറുകയാണ്, "ദൂരപ്പോ എനിക്ക് അറപ്പ് തോന്നുന്നു.... അയാളോട് ദൂരെപ്പോകാൻ പറ". അവളുടെ അലർച്ചയും ദേഷ്യവും കണ്ട് പകച്ചു നിൽക്കുകയാണ് ആ പാവം മനുഷ്യൻ. സർക്കാർ ആശുപത്രിയാണെന്ന് പോലും നോക്കാതെയാണ് സത്യഭാമ വിളിച്ചു കൂവുന്നത്... നായയുടെ ഓലിയിടൽ പോലെ തോന്നി എനിക്ക്. അയാൾ തിരിച്ചു നിന്ന് പറഞ്ഞാൽ മതി "ഇത് നിങ്ങടെ തറവാട്ട് സ്വത്തല്ല എന്നോട് പോകാൻ പറയാൻ" എന്ന്. പക്ഷെ അയാൾ അത് പറഞ്ഞില്ല. റോഡിൽ ആക്സിഡന്റിൽ കിടന്ന ആരെയോ എത്തിച്ചു പോകുന്ന കൂട്ടത്തിൽ വന്നതാണ് ആ പാവം. തിരിച്ചു നടക്കുന്നതിനിടയിൽ അയാൾ അവളുടെ ദേഹത്ത് അറിയാതെ ഒന്ന് തട്ടി... ആ നേരം മുതൽ തുടങ്ങിയതാണ് അവളുടെ പള്ള് പറച്ചിൽ. തീരിച്ച് ഒരു വാക്ക് പോലും പ്രതികരിക്കാതെ അയാൾ ആശുപത്രി ഇടനാഴിയിലെ അരണ്ട വെളിച്ചത്തിലൂടെ നടന്ന് നീങ്ങി. ആ കാഴ്ച എന്റെ ഉള്ള് പൊള്ളിച്ചുവെങ്കിലും സത്യയുടെ മകനെ എന്റെ അനന്തിരവനെ ഐ. സി. യു -വിലേക്ക് മാറ്റി എന്ന അറിവ് എന്റെ കാലുകളുടെ വേഗം കൂട്ടി. സത്യഭാമ അവൾ എന്റെ ചേച്ചിയാണ് എങ്കിലും, ചെറുപ്പം മുതൽക്കേ അവളുടെ പെരുമാറ്റവും രീതികളും എനിക്ക് അസ്സഹനീയമായിരുന്നു. മുതിർന്ന ശേഷം അവൾ പഠനം പൂർത്തിയാക്കി സംഗ...