PACIFISM

 

  അഹിംസ

    അണയത്തുംങ്കാവ് ചുരം കയറിവരുന്ന മുക്കിലുള്ള അന്ത്രോസിന്റെ ഒറ്റമുറി പിടികയുടെ തിണ്ണയില്‍ കരിമ്പടം തലവഴിമുടി അയാള്‍ കിടന്നു. നേരം പുലരുവാന്‍ ഇനിയും മണിക്കുറുകള്‍ ബാക്കിനില്‍ക്കെ ഉറകം വരണേയെന്ന് സകല ദൈവങ്ങളെയും വിളിച്ചു പ്രാര്‍ഥിച്ചുകൊണ്ട് അയാള്‍ കിടന്നു. ഉറക്കം അയാളെ വിട്ടുപോയിട്ട്‌ വര്‍ഷങ്ങള്‍ ഏറെ കഴിഞ്ഞിരുന്നു. കൈകള്‍ രക്തത്താല്‍ മുങ്ങിയ തന്റെ കഴിഞ്ഞകാലം അയാളില്‍ നിന്നും നിദ്രയെ ആട്ടിപ്പായിച്ചിരുന്നു. അയാളുടെ കണ്ണുകള്‍ ചീര്‍ത്ത് വീങ്ങി നിന്ന്. ഇരുട്ടില്‍ തടി കയറ്റി വന്നിരുന്ന ലോറിക്കാര്‍ അയാള്‍ കിടന്നുറങ്ങുന്ന പിടിക പിന്നിട്ട പോകുമ്പോള്‍ അവരോടൊപ്പം വരുന്ന കോട അയാളുടെ കരിമ്പടം തുളച്ചു കയറി ദേഹം കുത്തിനോവിച്ചുകൊണ്ടിരുന്നു. അയാളുടെ കാല്‍പ്പാദം വിണ്ട്കീറി രക്തം പൊടിഞ്ഞു നിന്നിരുന്നു. കണ്ണുകള്‍ അടഞ്ഞു തുടങ്ങിയ അവസരത്തില്‍ റബ്ബര്‍ തടി കയറ്റി വന്ന ലോറിയുടെ ഹോണ്‍ അയാളെ വിണ്ടും ഉറക്കത്തില്‍ നിന്നും അകറ്റി, ഡ്രൈവറെ ശപ്പിച്ചുകൊണ്ട് അയാള്‍ കിടന്നിടത്ത് നിന്നും എഴുന്നേറ്റു. കണ്ണുകള്‍ പീലി അടിഞ്ഞു നിന്നിരുന്നു. തലക്കീഴിലായി വച്ചിരുന്ന നീല ചടയന്‍ കടയുടെ സമീപത്തായി സ്ഥാപിച്ച സിനിമ പോസ്റ്റര്‍ കീറി അതിനുള്ളില്‍ ചുരുട്ടി വച്ച് തീകൊളുത്തി ആഞ്ഞ് വലിച്ചു. ഏക മകനും തന്റെ പാത പിന്തുടര്‍ന്നുകൊണ്ട് നേതാക്കന്മാര്‍ക്കായി കൊല്ലും കൊലയും നടത്തിയ അവസരത്തില്‍ അതിലുടെ വന്ന പണത്തിന്റെ ഹുങ്കില്‍ അഹങ്കരിച്ചതിന്റെ ഫലം, അവനെ എതിര്‍പക്ഷം അരിഞ്ഞു വീഴ്ത്തി ചാക്കില്‍ പൊതിഞ്ഞ് പടിവാതിലില്‍ തള്ളിയ അന്ന് അവസാനിച്ചിരുന്നു. ഏക മകനെ ശരിയായ രീതിയില്‍ അടക്കുവാന്‍ പോലും ആയില്ല അയാള്‍ക്ക്, ചാക്കില്‍ പൊതിഞ്ഞ കഷ്ണങ്ങളില്‍ കണ്ണ് എവിടെയെന്നോ കയ്യ് എവിടെയെന്നോ തിരിച്ചറിയുവാന്‍ കഴിയുമായിരുന്നില്ല. അവന്റെ മരണം അറിഞ്ഞ് ആരും വന്നില്ല, ആവശ്യങ്ങള്‍ പറഞ്ഞ്‌ സഹായങ്ങള്‍ പറ്റിയവരും അവനെ കൊണ്ട് മുതലെടുതവരും, അവന്റെ കയ്യില്‍ ചോര പുരളാന്‍ കാരണക്കാരായവരും ആരും.... ആരും തന്നെ വന്നില്ല. അവന്‍ കയ്യ് വെട്ടിയ സെന്തിലിന്റെ അച്ഛന്‍ മാത്രമാണ് അന്ന് അവനെ അടക്കം ചെയ്യുവാനായി കൂടെ നിന്നത്. “അയ്യാ അവങ്കെ പെരിയ പെരിയ ആള്‍ക്കാര്‍ .... നമ്മ ചിന്ന ആള്‍ക്കാര്‍ ... അവങ്ക ഏന്‍ പുള്ളയെ മോസം പണ്ണിട്ടാ... അവനോടെ പൊണ്ടാട്ടി അവ വീട്ട്ക്ക് പോയിട്ടാ .... അയ്യാ ഓ വലി എനക്ക് തെരിയും അയ്യാ....” സെന്തില്‍ അന്ന കണ്ണ് നിറഞ്ഞ് പറഞ്ഞത് ചെവിയില്‍ മുഴങ്ങി. ചടയന്‍ തലക്ക് പിടിച്ച് ബോധം ഏറെക്കുറെ നഷ്ട്ടമായ അയാള്‍ കരിമ്പടം മാറ്റി തണുപ്പ് അറിയാതെ ഉറങ്ങി. രാവിലെ ആറുമണിക്ക് വന്ന ട്രാന്‍സ്പോര്‍ട്ട് ബസ്സിന്‍റെ ശബ്ദമാണ് അയാളെ ഉണര്‍ത്തിയത്. കണ്ണുകള്‍ തുറകുവാനായി അയാള്‍ ആവുന്നതും ശ്രമിച്ചുവെങ്കിലും രാത്രിയിലെ ചടയന്‍ അതിനയാളെ അനുവദിച്ചില്ല. അന്ത്രോസിന്റെ പീടികയിലേക്ക് പാലുമായി വന്ന കറവക്കാരന്‍ ശശി കടത്തിണ്ണയില്‍ ആളെ കണ്ട് കളി ഇളകി വിളിച്ചു പറഞ്ഞു; “ വല്ല ലോറിയിലും കേറി ഓരോന്ന് വരും .... ന്നിട്ട് പരിസരം മൊത്തം വൃത്തികേടാക്കി വെക്കും... എണീറ്റ് പോ ശവമേ...”. അയാള്‍ കണ്ണ് ശക്തിയില്‍ തുറന്ന് ശശിയെ ഒന്ന്‍ നോക്കി... ചുവന്ന് കലങ്ങിയ കണ്ണുകള്‍ കൊണ്ടുള്ള നോട്ടം ശശിയെ ദഹിപ്പിക്കാന്‍ പോന്നതായിരുന്നു. ചാവാലി പട്ടി കാലിനിടയില്‍ വാല്‍ ചുരുട്ടി വച്ച് ഓടുന്ന പോലെ ശശി സൈക്കിളുമെടുത്‌ അവിടുന്ന് പാഞ്ഞു. അയാള്‍ കരിമ്പടം ചുരുട്ടിയെടുത് ഭാണ്ടകെട്ടില്‍ കയറ്റി കടത്തിണ്ണയില്‍ നിന്നും എഴുന്നേറ്റ് മഞ്ഞുപുതച്ച റോടിലൂടെ പടിഞാറേക്ക് നടന്ന് നീങ്ങി. അയാളുടെ ലക്ഷ്യം പെരുന്തെര് കോളനിയായിരുന്നു. തന്റെ ഏക മകനെ കൊത്തിയരിഞ്ഞ ഇരുമ്പ് സാബു ഒളിവിളിരിക്കുന്നത് അവിടെയാണ് എന്ന ചിന്ത അയാളിലെ പകയെ ആളിക്കത്തിച്ചു, അവനാണ് ആദ്യം സെന്തിലിന്റെ മകനേയും പിന്നെ തന്റെ മകനേയും നേതാക്കന്മാര്‍ക്കായി കൊട്ടേഷന്‍ പണി ചെയ്യുന്ന സംഘത്തിലേക്ക് എത്തിച്ചത്. ഭാണ്ഡത്തില്‍ സാബുവിന്റെ രക്തത്തിനായി ദാഹിക്കുന്ന കത്തി നഷ്ട്ടപ്പെട്ടിട്ടില്ലായെന്ന്  ഒരിക്കല്‍കൂടി ഉറപ്പിച്ചു. റോഡ്‌ മുറിച്ചു കടന്ന് കോളനി കവാടം കടന്നതും ആളുകള്‍ ഓടുന്നതായി അയാള്‍ കണ്ടു. ആള്‍ക്കൂട്ടത്തിനൊപ്പം അയാളും ഭാണ്ഡത്തില്‍ നിന്നുമെടുത്ത കത്തിയുമായി നീങ്ങി. ആളുകള്‍ അയാളുടെ സമ്മതം നോക്കാതെ അടുത്ത് കണ്ട കുടിലിലേക്ക് തള്ളി നീക്കി... വാതിലോ ജനലോ ഇല്ലാതെ ഓലമേഞ്ഞ ആ കുടിലില്‍ ഇരുപത് വയസ്സ് മാത്രം തോന്നിക്കുന്ന ചെറിയ ഒരു പയ്യന്‍ രക്തത്തില്‍ കുളിച്ച് നില്‍ക്കുന്നു.... അവന്‍റെ കയ്യില്‍ ഇരുന്ന കത്തിയില്‍ നിന്നും ഇറ്റ് വീഴുന്ന ചോരത്തുള്ളികള്‍ക്ക് താഴെ സാബു നെഞ്ച് പിളര്‍ന്ന് രക്തത്തില്‍ കുളിച്ച് കിടന്നിരുന്നു. ആ ചെറിയ ചെറുക്കന്‍ ഓടിയടുത്ത ജനത്തെ നോക്കി അലറി ഞങ്ങളുടെ നേതാവിന് നേരെ ഇനി ആരെങ്കിലും ഒരു ചെറുവിരല്‍ അനക്കിയാല്‍ ഇതാവും അനുഭവം... കത്തി ചുറ്റും വീശി ആ ചെറുപ്പക്കാരന്‍ ദൂരേക്ക് ഓടി അകന്നു...... അവന്‍ കത്തിയിലെ ചോര തുടഛെറിഞ്ഞ ലഖു ലേഖയില്‍ ഇപ്രകാരം എഴുതിയിരുന്നു..... “അന്നത്തിനായല്ലാതെ ഈ ഭൂമിയില്‍ കൊല്ലുന്ന ഒരേ ഒരു ജീവി അത് മനുഷ്യന്‍ മാത്രമാണ്’.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Abduction a thriller by PC (novel)

Abduction a thriller by PC (novel)

ഹൃദയം