Abduction a thriller by PC (novel)

 "🅐🅑🅓🅤🅒🅣🅘🅞🅝"

                               𝑎 𝑡ℎ𝑟𝑖𝑙𝑙𝑒𝑟 𝑏𝑦 𝑃𝐶


                    ഭാഗം :1


മഞ്ഞുപുതച്ചുറങ്ങുന്ന ഓൾഡ് ഫോർട്ട്‌ സ്റ്റേഷനിലെ മൂന്നാം നമ്പർ പ്ലാറ്റ്ഫോം അടങ്ങുന്ന സെക്ഷൻ രണ്ട് എന്നറിയപ്പെടുന്ന കരിങ്കൽ കെട്ടിടത്തിന്റെ കമാനത്തിന് കീഴെ രഞ്ചന്റെ ശരീരം മഞ്ഞിലേക്ക് മുഖം ആഴ്ന്ന് വിറങ്ങലിച്ചു കിടന്നു... ആരാലും ശ്രദ്ധിക്കാതെ മൂന്നാം നമ്പർ വിളക്ക് കാലിന് കീഴെ... കവിളിൽ നിന്നോ കടിച്ചു പിടിച്ച ചുണ്ടിൽ നിന്നോ വീണ ചോരത്തുള്ളികൾ മഞ്ഞു കണങ്ങളെ ചുവപ്പിച്ചിരുന്നു.. സെർജന്റ് ഫാഷേ പ്രേത പരിശോധനക്കിടയിൽ ആത്മഗതം നടത്തി "മുറിപ്പാടുകൾ ഒന്നും കാണുന്നില്ല"... കഴുത്തിൽ ആകെ ആരോ മാന്തിയ പോലെ മൂന്ന് നഖക്ഷതങ്ങൾ മാത്രം. നേരം പുലർന്നുവരുന്നതേയുള്ളു, അൽപ്പസമയം കഴിഞ്ഞാൽ സ്റ്റേഷൻ പരിസരം ജനസഞ്ചയത്താൽ നിറയും. അതിന് മുൻപ് തന്നെ ബോഡി പോസ്റ്റ്മോർട്ടം നടത്താനായി മേലൊക്യൂവിലെ കിംഗ് ജോർജ് ഹോസ്പിറ്റലിൽ എത്തിക്കണം... ഫാഷേ തന്റെ സഹായി ഡാനിയേയും ലേഡി ഇൻസ്‌പെക്ടർ മാഗിയെയും ആയതിലേക്ക് വേണ്ടുന്ന കാര്യങ്ങൾ ചുമതലപ്പെടുത്തി സ്റ്റേഷന്റെ കൽപ്പടവുകൾ കയറി സ്റ്റേഷൻ മാസ്റ്റർ ചിദംബരത്തിന്റെ ഓഫിസ് റൂമിലേക്ക് നടന്നു. തണുപ്പ് സ്റ്റേഷന്റെ തറയിലെ ഗ്രാനൈറ്റ് പാളികളെ ഫ്രീസറിന് തുല്യമാക്കിയിരുന്നു. "ഇല്ലൈ സർ ഇന്നും വരലൈ" ഫാഷയെ കണ്ടയുടൻ ചിദംബരത്തിന്റെ ഓഫിസ് ശിപായി തമിഴൻ മുത്തുച്ചാമി തന്റെ കറുത്ത പല്ലുകൾ പുറത്തുകാട്ടി പറഞ്ഞു. ഫാഷേ തന്റെ കരുത്തുറ്റ കൈകൾ മുത്തുവിന്റെ തോളിലേക്ക് വെച്ച് ഒരു സിഗററ്റിന് തിരികൊളുത്തി. "മുത്തു.. തനിക്ക് ഈ മരിച്ചു കിടക്കുന്ന രഞ്ചൻ എന്ന മനുഷ്യനെ അറിയുമോ?" ഫാഷേ ചോദിച്ചു. " ഇല്ല സർ... നാൻ ആളെ കണ്ടിട്ടുണ്ട് എന്നല്ലാതെ... ആ സർ ഇയാൾ എന്നും രാത്രി ഒമ്പതിനുള്ള മെയിൽ വണ്ടിക്കാണ് ഇവിടെ വന്നിറങ്ങുന്നത്.. ഇന്നലെ രാത്രി 12 മണിക്ക് ശേഷം ചിദംബരം സാറും ഞാനും പാർസൽ ട്രെയിൻ ചെക്ക് ചെയ്യാൻ വരുമ്പോഴാണ് ബോഡി കണ്ടത്.. അയാളുടെ പോക്കറ്റിൽ നിന്ന് കിട്ടിയ പേഴ്സിൽ നിന്നാണ് ചിദംബരം സർ ആളിന്റെ പേര് രഞ്ചൻ ആണെന്ന് പറഞ്ഞു തന്നത്.. RPF കാരും ഞങ്ങളോടൊപ്പം അന്നേരം ഉണ്ടായിരുന്നു".. തനിക്ക് അറിയാവുന്ന മുറി മലയാളത്തിൽ മുത്തുച്ചാമി ഫാഷയെ കാര്യങ്ങൾ പറഞ്ഞു ധരിപ്പിച്ചു... സിഗരറ്റ് ആഞ്ഞുവലിച്ച് മഞ്ഞുപുതച്ച ആ പ്രഭാത്തിലേക്ക് പുക ഊതിവിട്ട് ഫാഷേ ഉദയ സൂര്യനെ നോക്കി നിന്നു... "ആരാണ് ഈ രഞ്ചൻ? " ഫാഷേ മനസ്സിനെ കുഴക്കുന്ന ചോദ്യം സ്വയം ചോദിച്ചുകൊണ്ട് സ്റ്റേഷൻ മാസ്റ്ററുടെ ഓഫിസ് റൂമിന് മുന്നിൽ തണുത്തു മരവിച്ച തടി ബെഞ്ചിലേക്ക് ഇരുന്നു... 


(തുടരും.... )

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Abduction a thriller by PC (novel)

ഹൃദയം