Abduction a thriller by PC (novel)
ഭാഗം :3
കൊളോണിയലിസം കൊടികുത്തിവാഴുന്ന കാലത്ത് രാഞ്ജിയുടെ നിർദ്ദേശപ്രകാരം ലാപ്പിയർ സഹോദരന്മാർ തങ്ങളുടെ എല്ലാ കഴിവും വിനിയോഗിച്ചു പണിത ഒരു മനോഹര നഗരം തന്നെയാണ് മേലൊക്യൂ. ലാപ്പിയർ സഹോദരന്മാരുടെ ത്യാഗോജ്വലതക്ക് പ്രണാമം അർപ്പിച്ചുകൊണ്ട് നാട് അവരുടെ പൂർണ്ണകായ പ്രതിമ നഗരചത്വരത്തിൽ വെങ്കലത്തിൽ സ്ഥാപിച്ചിട്ടുണ്ട്. ആ ചത്വരത്തിലേക്കാണ് നാട്ടിലെ എല്ലായിടത്തും നിന്ന് എത്തുന്ന വീതിയേറിയ കല്ല് പതിച്ച പാതകൾ വന്നുചേരുന്നത്. എല്ലാ പാതകൾക്കും ഇരുപുറങ്ങളിലുമായി വില്ലോ മരങ്ങൾ മഞ്ഞുപുതച്ചു നിൽക്കും ശൈത്യകാലത്. മനോഹാരിതക്കൊപ്പം അനേകം നിഗൂഢമായ കൊത്തളങ്ങളും, തുരങ്കപാതകളും മേലൊക്യൂ നഗരത്തെ ചിലപ്പോൾ ഭീകരതയുടെ മൂടുപടം അണിയിക്കാറുണ്ട്. കിംഗ് ജോർജ് ഡിസ്ട്രിക്ട് ഹോസ്പിറ്റലിൽലേക്കുള്ള പാതയ്ക്കരികിൽ വാഹനം ഒതുക്കി മയങ്ങുകയായിരുന്നു സെർജെന്റ് ഫാഷേ. ഡിക്സൺ മരിച്ചു കിടന്ന കാഴ്ച ശരിക്കും ഫാഷയെ ഒരു സമയം ഭയപ്പെടുത്തുക മാത്രമല്ല ഏതാണ്ട് പത്തുപന്ത്രണ്ട് കൊല്ലം പിന്നോക്കം കൊണ്ടുപോകുക കൂടി ചെയ്തു.. ഫാഷേ സർവീസിൽ കയറിയ ആദ്യ വാരം തന്നെ നഗരത്തെ ഞെട്ടിച്ചുകൊണ്ട് ഒരു പന്ത്രണ്ടുകാരൻ ക്രൂരമായി കൊലചെയ്യപ്പെട്ടു. അതും കഴുത്തിനു പിൻഭാഗത് മേലെയായി റിവേറ്റിങ് മെഷിൻ വെച്ച് റിവറ്റ് പഞ്ച്ചെയ്ത് കയറ്റി വളരെ മൃഗീയമായി കൊലചെയ്യപ്പെട്ടു. അതെ മാതൃകയിലാണ് ഇന്ന് ഡിക്സൺ കൊലചെയ്യപ്പെട്ടത്. വെയിൻ കട്ട് ആയി എന്ന് റാമിന് തോന്നിയത് കയ്യിലൂടെ രക്തം ഒഴുകി ഇറങ്ങുന്നത് കണ്ടത്കൊണ്ടാണ്. ഞെട്ടലിന് കാരണം അത് മാത്രമായിരുന്നില്ല രാവിലെ മരണപ്പെട്ടുകിടന്ന രഞ്ചന്റെ പേരിലുള്ള ഐ. ഡി കാർഡ് അതും റീവ ഫാർമ ബയോടെക്, സ്റ്റൽവാനിയ വെസ്റ്റ് എന്ന പേരുകേട്ട ജീനോം മെഡിക്കൽ സ്ഥാപനത്തിന്റെ ഐ. ഡി കാർഡ് ഡിക്സന്റെ കൈപിടിയിൽ ഇരുന്നു എന്നതാണ്. തലേന്ന് രാത്രി മരിച്ച രഞ്ചന്റെ ഐ. ഡി എങ്ങനെ മണിക്കൂറുകൾ മുൻപ് മരിച്ച ഡിക്സൻറെ കയ്യിൽ എത്തി എന്ന് എത്ര ചിന്തിച്ചിട്ടും ഫാഷേക്ക് മനസിലായില്ല.
"മണ്ണിനെ മറന്താൻ മനിതൻ
തൻ മാനത്തെ വിട്രാൻ
ഇൻട്രു മൺ മനിതനെ വിട്രാൻ
മനിതൻ മണ്ണായി പോണാൻ.."
ഭ്രാന്തൻ സായിപ്പ് വില്ലി തന്റെ സ്ഥിരം തമിഴ് കവിത ഉറക്കെ പാടിക്കൊണ്ട് പോകുന്നത് കേട്ടതാണ് ഫാഷേയേ ചിന്തകളിൽ നിന്ന് ഉണർത്തിയത്. ഹാൻഡ്‌സെറ്റിലേക്ക് ശ്രദ്ധ പതിഞ്ഞപ്പോഴാണ് തന്റെ ഫോൺ കഴിഞ്ഞ കുറെ മണിക്കൂറുകളായി സൈലന്റിൽ ആയിരുന്നു എന്ന കാര്യം ഫാഷേക്ക് ബോധ്യമായത്. രാവിലെ പോസ്റ്റ്മോർട്ടം ചെയ്യാൻ കൊണ്ടുപോയ രഞ്ചന്റെ വിവരങ്ങൾ പറയാനാവണം ഇൻസ്‌പെക്ടർ മാഗി വളരെ ഏറേ പ്രാവശ്യം വിളിച്ചിരിക്കുന്നത് എന്ന് ഫാഷേ അനുമാനിച്ചു. മെസ്സേജുകൾ പരത്തുന്നതിന് ഇടയിൽ മാഗിയുടെ തന്നെ "found Temazepam" എന്ന മെസേജ് കണ്ടതും ഫാഷേ മാഗിയുടെ നമ്പറിലേക്ക് തിരികെ വിളിച്ചു. ഫോൺ എടുത്ത മാഗിയുടെ ശബ്ദം വല്ലാതെ വിറങ്ങലിച്ചിരുന്നു. മാഗിയുടെ മറുപടി ഫാഷേയെയും ഭയപ്പെടുത്തി.. മരിച്ച് എട്ട്-പത്തുമണിക്കൂറുകൾ മാത്രം പഴക്കമുള്ള രഞ്ചന്റെ ബോഡി അഴുകിത്തുടങ്ങി എന്ന്....
(തുടരും.... )
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ