Extortion (Part- 4)
എക്സ്റ്റോർഷൻ (Part- 4) ***********†************** ഡെവൺ ദാസ് ആ നിൽപ്പ് കുറച്ച് നേരം നിന്നു... ഷനായ ഒരു നിഞ്ച അഭ്യാസിയെ പോലെ വള്ളികളിൽ പിടിച്ച് കയറി ഇരുട്ടിൽ അപ്രത്യക്ഷമായത് റിട്ടയേർഡ് കമാൻഡോ ആയ ദാസ്സിന് വിശ്വസിക്കാനായില്ല. യാഥാർഥ്യങ്ങളോട് പൊരുത്തപ്പെടുവാൻ ആവാതെ അയാൾ ആ നിൽപ്പ് തുടർന്നു. തന്നെ ഏൽപ്പിക്കുന്ന ദൗത്യം കൃത്യമായി നിർവഹിക്കുന്നതിനാലും സക്സസ് റേറ്റ് നൂറ് ശതമാനം ആയതിനാലുമാണ് ടെക്നോളജിക്കളി അഡ്വാൻസ്ഡ് ആയ റോമേരു പ്രൊവിൻസിൽ നിന്നും ഒരാളെ കിഡ്നാപ്പ് ചെയ്യുവാനുള്ള ചുമതല താൻ ഉൾപ്പെടുന്ന ഗോഡ്സ് ഡെവിൾസ് എന്ന അസാസിൻ ഗ്രൂപ്പിന് കൊണ്ട്രാക്റ്റ് കിട്ടിയത്. തന്നെ ദൗത്യം ഏൽപ്പിക്കുമ്പോൾ തന്നെ ഡയറക്ടർ ജനറൽ ബെൻസൻ ദൗത്യത്തിനിടയിൽ ഉണ്ടാവാൻ സാധ്യതയുള്ള അപകടങ്ങളെ കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നുവെങ്കിലും ഒരു പെണ്ണല്ലേ അവൾ എന്ത് ചെയ്യാൻ എന്ന് ചിന്തിച്ച് ലാഘവത്തോടെ കാര്യങ്ങളെ സമീപിച്ച തന്റെ ബുദ്ധിയെ അയാൾ പഴിച്ചു. കൃത്യമായി ടാർഗറ്റ് പ്രൊഫൈൽ ചെക്ക് ചെയ്യുന്ന ഗോഡ്സ് ഡെവിൾസ് സൂപ്പർ കമ്പ്യുട്ടർ പക്ഷേ അവൾക്ക് ഏതെങ്കിലും തരത്തിലുള്ള ആയുധ പരിശീലനമോ, ആയോധന മുറയോ അഭ്യാസ മുറയോ പഠിച്ചതായി കണ്ടെത്താതിരുന്ന...