Extortion (Part-3)



 എക്സ്റ്റോർഷൻ (Part-3)

***********†**************


1976 കാലഘട്ടം, അടിയന്തിരാവസ്ഥയുടെ ഭീകരതയിൽ ജനം നട്ടംതിരിഞ്ഞ് നരകിക്കുന്ന കാലത്ത് വിപ്ലവ പ്രസ്ഥാനങ്ങളുമായി പ്രേമത്തിലായിത്തുടങ്ങിയിരുന്നു ബിരുദധാരിയും മേലേപ്പാട്ട് തറവാട്ടിലെ ഇളംതലമുറക്കാരനുമായ ജിനദേവൻ. തറവാട്ടിലെ പെരുമയുടെ ഭാരം ചുമലിൽ കേറ്റാതെ സ്വന്തം അന്നത്തിന് സ്വയം ജോലി ചെയ്യണം എന്ന് കരുതുന്ന പ്രക്ഷുബ്ദ യൗവനം. തറവാട്ടിലെ കാരണവരുടെ എതിർപ്പിനെ തൃണവൽഗണിച്ചുകൊണ്ട് ചന്തയിൽ ചുമടെടുക്കാനും വയലിൽ ഞാറ് നാടുവാനും ഒക്കെ പോകുമായിരുന്നു ജിനൻ. കോളേജ് വിദ്യാഭ്യാസ കാലത്ത് തന്നെ ചെറിയ ചെറിയ ജോലി ചെയ്ത് ചെറുതല്ലാത്ത സമ്പാദ്യം ജിനൻ ചേർത്തുവെച്ചിരുന്നു. കുന്നേറ്റിൻകര എന്ന മലയോര ഗ്രാമത്തിലേക്ക് പൊതു ഗതാഗത സംവിധാനം കാര്യക്ഷമമല്ലാതിരുന്ന കാലത്ത് ജിനൻ തന്റെ സമ്പാദ്യം ഉപയോഗിച്ച് നാട്ടിലേക്ക് മുചക്ര വാഹനം വാങ്ങി വന്നു, ഒരു പക്ഷേ മലയാളക്കരയിലെ ആദ്യ ഓട്ടോറിക്ഷ അതാവണം. അടിയന്തിരാവസ്ഥക്കാലത്തെ സർക്കാരിനെ നിശിതമായി ജിനൻ വിമർശിച്ചിരുന്നു. രാജന്റെ തിരോധനം അറിഞ്ഞ അന്ന് മുതൽ കവലകളായ കവലകൾ തോറും "കനക സിംഹസനത്തിൽ കയറി ഇരിക്കുന്നവൻ ശുനകനോ അതോ ശുമ്പനോ" എന്ന് പാട്ടും വച്ച് ഓട്ടോയിൽ ജിനൻ തന്റെ പ്രതിഷേധം അറിയിച്ചിരുന്നു. നാക്സൽബാരി സംഘടനകൾ ജിനന്റെ പ്രവർത്തികൾ കണ്ട് അവനെ അവരോടൊപ്പം കൂട്ടി അവരുടേതായ രഹസ്യ യാത്രകൾക്ക് ജിനന്റെ ഓട്ടോറിക്ഷ ഉപയോഗിക്കുവാനും തുടങ്ങി. കോളേജ് കാലത്തെ പ്രണയം അതും അന്യരാജ്യത്ത് നിന്ന് വന്ന് പഠിക്കുന്ന സുന്ദരിയായ പെൺകുട്ടിയുമായുള്ള പ്രണയം ജിനൻ ഏറെ രഹസ്യമായി സൂക്ഷിച്ചിരുന്നു. നക്സൽ നേതാക്കൾ സ്വയം കീഴടങ്ങി രാഷ്ട്രീയത്തിൽ ഉന്നതങ്ങളിൽ എത്തിപ്പെട്ടപ്പോൾ ജിനൻ അവർക്ക് അനഭിമതനായി. അവർ അധികാര വർഗ്ഗവുമായി ചേർന്ന് ജിനനെ തുറുങ്കിലടച്ചു. അന്ധകാരങ്ങളുടെ താഴ്‌വരയായ പോലീസ് ക്യാമ്പുകയിൽ ട്രെയിങ് പിള്ളേരുടെ അഭ്യാസമുറകൾക്ക് അവൻ ഇരയായി. നഖത്തിനിടയിൽ സൂചികൾ തറച്ചും ജനനേന്ദ്രിയത്തിൽ ഈർക്കിലി കടത്തിയും അവർ അവനെ കൊല്ലാതെ കൊന്നു. ഒരു രാത്രി മന്ത്രിയായി മാറിയ നക്സൽ നേതാവിന്റെ നിർദേശവാഹകൻ ക്യാമ്പിലെത്തി ജിനനെ എൻകൗണ്ടർ ചെയ്യുവാനുള്ള നടപടി സ്വീകരിക്കുവാൻ നിർദ്ദേശം നൽകി. ക്യാമ്പിൽ നിന്നും രാത്രിയുടെ മൂന്നാം യാമത്തിൽ അവർ അവനെയും കൊണ്ട് പ്രസിദ്ധമായ വെള്ള ചാട്ടത്തിന് മുകളിലേക്ക് യാത്ര തുടങ്ങി. വനമേഖല കടന്നതും മുന്നിൽ എസ്‌ക്കോർട്ട് പോയ എസ്.ഐ യും പോലീസുകാരും സഞ്ചരിച്ച വാഹനം അതിഭീകര ശബ്ദത്തോടെ എരിഞ്ഞമർന്നു, കാടിന്റെ നിശബ്ദതയെ ആ സ്ഫോടന ശബ്ദം പ്രക്ഷുബ്ദമാക്കി. പിന്നാലെ ജിനനുമായി വന്ന ഇടിവണ്ടിയുടെ ഡ്രൈവർ ഭയന്ന് ചുറ്റും നോക്കി. വാഹനത്തിന് പിന്നിൽ നിന്നും ആറ് ആയുധധാരികളായ പോലീസുകാർ ചാടി ഇറങ്ങി വാഹനത്തിന്റെ രണ്ട് വശത്തേക്കായി നീങ്ങി സൂക്ഷമതയോടെ നിലയുറപ്പിച്ചു. തന്റെ സീറ്റ് വിടാതെ വാഹനത്തിൽ തന്നെ ഇരുന്ന ഡ്രൈവർക്ക് എന്താണ് സംഭവിക്കുന്നതെന്ന് മനസിലാവുന്നതിന് മുൻപ് തന്നെ ഇടത് വശത്ത് നിലയുറപ്പിച്ച മൂന്ന് പോലീസുകാരുടെയും കഴുത്ത് ആറുക്കുന്ന രീതിയിൽ ചക്രം പോലെ തോന്നുന്ന ആയുധം ഹുങ്കാര ശബ്ദം മുഴക്കി പാഞ്ഞ് പോയി. ശബ്ദം പോലും പുറത്തേക്ക് വിടാനാവാതെ ആ മൂന്ന് ശരീരങ്ങൾ കഴുത്തറ്റ് നിലത്തു കിടന്ന് പിടഞ്ഞു. തന്റെ റിയാർ വ്യൂ മിററിലേക്ക് നോക്കിയ ഡ്രൈവർ കണ്ടത് ഇടത് വശത്ത് നിന്ന ബാക്കിയുള്ള മൂന്ന് പോലീസുകാരും അവരുടെ കഴുത്തിൽ വീണ കുടുക്കിൽ കിടന്ന് പിടയുന്നതാണ് കണ്ടത്. വയാർലെസ് സെറ്റ് ആക്സസ് ചെയ്ത് അപായ സന്ദേശം കൊടുക്കുവാനായി കയ്യ് നീട്ടിയ ഡ്രൈവറുടെ വിരലുകൾ തൽക്ഷണം ചാക്രിക ആയുധം അറുത്തെടുത്തു. ഇരുട്ടിനോട് മത്സരിക്കുന്നതിലും നല്ലത് അകത്തുകിടക്കുന്നവനെ വച്ചുള്ള വിലപേശലാണെന്ന് മനസിലാക്കിയ ഡ്രൈവർ ജിനനെ ബന്ധിച്ചിട്ടിരുന്ന പിന്നിലെ ക്യാബിനിലേക്ക് ഇറങ്ങി. കയ്യിൽ ഇരുന്ന ട്രഞ്ച് നൈഫ് ജിനന്റെ കഴുത്തിൽ ചേർത്തുപിടിച്ച് വണ്ടിയിൽ നിന്നും പുറത്തിറങ്ങി. അയാൾ അലറി, "ഏതവനായാലും മുന്നിലേക്ക് വാ, ഇവനെ ജീവനോടെ വേണമെങ്കിൽ മുന്നിലേക്ക് വന്ന് നിന്നോ, ഇല്ലയെങ്കിൽ അടുത്ത നിമിഷം ഇവനെ ഞാൻ അറുത്തിടും". ഡ്രൈവർ ധൈര്യം സംഭരിച്ച് ഇത്രയും പറഞ്ഞൊപ്പിച്ചുവെങ്കിലും അയാളുടെ ഹൃദയം ഭയത്താൽ പെരുമ്പറ മുഴക്കുന്നുണ്ടായിരുന്നു, മുഖത്ത് മഞ്ഞു കണങ്ങൾ പോലെ വിയർപ്പ് തുള്ളികൾ ഊറി നിന്നു. വലത് വശത്തെ മരങ്ങളുടെ ചില്ലകൾ ഓടിയുന്ന ശബ്ദം കേട്ട ഡ്രൈവർ ആ ഭാഗത്തേക്ക്‌ തിരിഞ്ഞു നിന്നു. മുന്നിൽ മുഖം മൂടിക്കെട്ടി കണ്ണ് മാത്രം പുറത്ത് കാണാവുന്ന ഒരു രൂപം പ്രത്യക്ഷപ്പെട്ടു. ശരീര പ്രകൃതി വച്ച് അതൊരു സ്ത്രീയാണെന്ന് മനസിലാക്കുവാൻ ആ പോലീസുകാരന് വളരെ വേഗമായി. ആ സ്ത്രീ തന്റെ മുഖാവരണം പതിയെ അഴിച്ച് അവരോട് അടുത്ത് വന്നു. "ഒരടി നീ ഇനി നീങ്ങരുത്.. നീങ്ങി.. യാ...ൽ... ഞാൻ... ഞാൻ ഇവന്റെ കഴുത്തിലേക്ക് ഈ കത്തി കുത്തിയിറക്കും". ജിനന്റെ കഴുത്തിൽ രക്തം പൊടിഞ്ഞു... ചുണ്ട് വളച്ച് ആ സ്ത്രീ പ്രത്യേക രീതിയിൽ ചൂളമടിക്കുന്ന പോലെ ഒരു ശബ്ദം ഉണ്ടാക്കി... കാടിനുള്ളിൽ നിന്ന് ഒരു ചിറകടി ശബ്ദം ഉയർന്നു കേട്ടു, തൽക്ഷണം ഇരുട്ടിൽ നിന്നും അമ്പ് ലോലെ കൂർത്ത എന്തോ ഒരു ആയുധം ജിനന്റെ കഴുത്തിൽ കയ്യ് വച്ചിരുന്ന പോലീസുകാരന്റെ കഴുത്ത് തുളച്ചു വന്നു നിന്നും, കണ്ണ് മിഴിച്ച് നാക്ക് തള്ളി അയാൾ നിലത്തേക്ക് പതിച്ചു. ആ സ്ത്രീ പതിയെ നടന്നെത്തി ജിനനെ പഞ്ഞിക്കെട്ട് കണക്കെ തോളിലേക് എടുത്ത് ഇരുട്ടിലേക്ക് നീങ്ങി... "സ്റ്റെല്ല നീ എങ്ങനെ ഇവിടെ... " ജിനന്റെ മൃതപ്രായമായ ശബ്ദം ആ കാട്ടിൽ അലിഞ്ഞു പോയി....

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Abduction a thriller by PC (novel)

Abduction a thriller by PC (novel)

ഹൃദയം