Extortion (Part-2)
എക്സ്റ്റോർഷൻ (Part -2)
**********†***************
റൊമേരു പ്രൊവിൻസ്- കൊളോണിയൽ അധിനിവേശ കാലഘട്ടത്തിൽ ബ്രിട്ടീഷ് കോളനികളിൽ നിന്നും ഒളിച്ചു കടത്തിയ പൊന്നും പണവുമായി ബ്രിട്ടീഷ് രക്തത്തിൽ ജനിച്ച കൊള്ളക്കാരുടെ തലമുറ സൃഷ്ടിച്ചെടുത്ത അതിസമ്പന്നതയുടെ നാടാണ് റൊമേരു പ്രൊവിൻസ്. മറ്റ് നാടുകളിൽ നിന്നും കള്ളപ്പണവുമായി ഇൻവെസ്റ്റ്‌മെന്റിനായി എത്തുന്ന ആർത്തിപൂണ്ട രാഷ്ട്രീയക്കാരേയും, സിനിമക്കാരേയും പിന്നേ പാപ്പരാണെന്ന് സ്വന്തം നാട്ടിൽ രേഖയുണ്ടാക്കി നാട് വിട്ട് വരുന്നവരേയും ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്ന നാടാണ് റൊമേരു പ്രൊവിൻസ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനത്തിൽ പ്രവർത്തിക്കുന്ന നിയമപാലന സംവിധാനങ്ങളും, ഉപഗ്രഹസംവിധാനത്തിൽ നിയന്ത്രിക്കപ്പെടുന്ന ട്രാഫിക് സംവിധാനങ്ങളും ഉൾപ്പെടെയുള്ള പല ന്യൂതന ആശയങ്ങളൊക്കെ തന്നെയും രണ്ടായിരത്തിന് മുൻപേ തന്നെ റൊമേരുവിൽ നടപ്പാക്കിയിരുന്നു. ചുറ്റും മലനിരകളാൽ മൂടപ്പെട്ട് നിബിഡവനങ്ങളാൽ ദുരൂത ഏറെ ഒളിപ്പിച്ച് നിൽക്കുക എന്നത് റൊമേരുവിനു മാത്രമുള്ള സ്വകാര്യ അഹങ്കാരം ആയിരുന്നു. അധിനിവേശ കാലത്ത് തന്നെ റൊമേരുവിൽ നിലയുറപ്പിച്ച മൂന്ന് കുടുംബങ്ങളിൽ ഒന്നായിരുന്നു മേത്ത കുടുംബം. റോമിരുവിലെ നിർണ്ണായക തീരുമാനങ്ങൾ എടുക്കുന്ന സെനറ്റിലെ തന്ത്രപ്രധാനമായ സ്ഥാനങ്ങളിൽ മൂന്നിൽ രണ്ടും കയ്യാളുന്നത് മേത്ത കുടുംബമായിരുന്നു. ഷനായ മേത്തക്കുടുംബത്തിലെ നാലാം തലമുറയിലെ റൂഷ് മേത്തയുടെയും റൊമേരുവിലെ രണ്ടാമത്തെ വലിയ കുടുംബമായ ധാരാ കുടുംബത്തിലെ സ്റ്റേല്ല ധാരയുടെയും മകളാണ്. ചെറുപ്പത്തിൽ തന്നെ കുടുംബത്തിലെ സാമ്പ്രദായിക ആചാരങ്ങളെ അവൾ എതിർത്തു പോന്നിരുന്നു, ചുരുക്കി പറഞ്ഞാൽ അവൾ മേത്ത കുടുംബത്തിലെ റിബൽ ആയിരുന്നുവെന്ന് പറയാം. റൊമേരുവിലെ അഴിമതി നിറഞ്ഞ സേനറ്റ് സംവിധാനത്തെ അവളുടെ തന്നെ സൃഷ്ടിയായ "ദി ടാബ്ലോയിട്" എന്ന ഓൺലൈൻ ന്യൂസ് പോർട്ടലിലൂടെ പല്ലും നഖവും ഉപയോഗിച്ച് എതിർത്തിരുന്നു. സ്വന്തം അച്ഛനെ പോലും മൂന്ന് മാസക്കാലം അഴിക്കുള്ളിലാക്കി ഷനായ, ആ സംഭവിത്തിന് ശേഷം വീട്ടിൽ അവളുടെ അമ്മയൊഴിച്ച് ആരും അവളോട് മിണ്ടാതെയായി. ഷനായയേ കാണാതായി എന്ന വാർത്ത ആ വീട്ടിൽ വലിയ വാർത്തയായില്ല, ആകെ ദുഃഖം നിഴലിച്ചു നിന്നത് അവളുടെ മാതാവ് സ്റ്റെല്ലയുടെ മുഖത്ത് മാത്രമായിരുന്നു.സ്റ്റെല്ലക്കൊപ്പം ഷനായയുടെ തിരോധാനത്തിൽ ദുഃഖിച്ചിരുന്ന രണ്ട് പേരുകൂടിയുണ്ടായിരുന്നു റൊമേരുവിൽ ഒന്ന് അവളുട അമ്മാവൻ ദേവ് ധാരയും പിന്നേ ഷനായയുടെ സുഹൃത്തും വഴികാട്ടിയുമായിരുന്ന മീര പാഠക്കും. ദേവ് ധാര റോമേരു സെൻട്രൽ പോലീസുമായി ബന്ധപ്പെട്ട് തന്റെ സുഹൃത്ത് കൂടിയായ സിറ്റി പോലീസ് ഹെഡ്ഡായ ചാൾസ് വിൽക്കിൻസനെ വിവരങ്ങൾ ധരിപ്പിച്ചിരുന്നു. വൈകിട്ട് നാല് മണിക്ക് ശേഷം ചാൾസിന്റെ നിർദേശ പ്രകാരം കൺട്രിസൈഡ് വില്ലേജ് റോഡിൽ ഇൻസ്പെക്ടർ ഡേവിടിനൊപ്പം ചെന്ന ദേവ്, ഷനായ ഉപയോഗിക്കുന്ന വോക്സ്വാഗൻ ബീറ്റിൽ കാറിന്റെ പിൻസീറ്റിൽ പൂർണ്ണ നഗ്നനായ യുവാവിന്റെ വികൃതമാക്കപ്പെട്ട ശരീരം കണ്ട് തരിച്ചു നിന്നു. മുഖം വികൃതമാക്കിയിരുന്നുവെങ്കിലും അടയാളങ്ങൾ വച്ച് പോലീസ് ഇതിനോടകം തന്നെ ബോഡി ഐഡന്റിഫൈ ചെയ്തിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് പന്ത്രണ്ടിന് കാണാതായ സേനറ്റ് ഹെൽത്ത് മിനിസ്റ്റർ ദേവധുരൈയുടെ മകൻ ആകാശ് ധുരൈ ആയിരുന്നു ആ കാറിന്റെ പിൻസീറ്റിൽ ക്രൂരമായി കൊല്ലപ്പെട്ട് കിടന്നിരുന്നത്....

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ