Extortion (Part- 4)
***********†**************
ഡെവൺ ദാസ് ആ നിൽപ്പ് കുറച്ച് നേരം നിന്നു... ഷനായ ഒരു നിഞ്ച അഭ്യാസിയെ പോലെ വള്ളികളിൽ പിടിച്ച് കയറി ഇരുട്ടിൽ അപ്രത്യക്ഷമായത് റിട്ടയേർഡ് കമാൻഡോ ആയ ദാസ്സിന് വിശ്വസിക്കാനായില്ല. യാഥാർഥ്യങ്ങളോട് പൊരുത്തപ്പെടുവാൻ ആവാതെ അയാൾ ആ നിൽപ്പ് തുടർന്നു. തന്നെ ഏൽപ്പിക്കുന്ന ദൗത്യം കൃത്യമായി നിർവഹിക്കുന്നതിനാലും സക്സസ് റേറ്റ് നൂറ് ശതമാനം ആയതിനാലുമാണ് ടെക്നോളജിക്കളി അഡ്വാൻസ്ഡ് ആയ റോമേരു പ്രൊവിൻസിൽ നിന്നും ഒരാളെ കിഡ്നാപ്പ് ചെയ്യുവാനുള്ള ചുമതല താൻ ഉൾപ്പെടുന്ന ഗോഡ്സ് ഡെവിൾസ് എന്ന അസാസിൻ ഗ്രൂപ്പിന് കൊണ്ട്രാക്റ്റ് കിട്ടിയത്. തന്നെ ദൗത്യം ഏൽപ്പിക്കുമ്പോൾ തന്നെ ഡയറക്ടർ ജനറൽ ബെൻസൻ ദൗത്യത്തിനിടയിൽ ഉണ്ടാവാൻ സാധ്യതയുള്ള അപകടങ്ങളെ കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നുവെങ്കിലും ഒരു പെണ്ണല്ലേ അവൾ എന്ത് ചെയ്യാൻ എന്ന് ചിന്തിച്ച് ലാഘവത്തോടെ കാര്യങ്ങളെ സമീപിച്ച തന്റെ ബുദ്ധിയെ അയാൾ പഴിച്ചു. കൃത്യമായി ടാർഗറ്റ് പ്രൊഫൈൽ ചെക്ക് ചെയ്യുന്ന ഗോഡ്സ് ഡെവിൾസ് സൂപ്പർ കമ്പ്യുട്ടർ പക്ഷേ അവൾക്ക് ഏതെങ്കിലും തരത്തിലുള്ള ആയുധ പരിശീലനമോ, ആയോധന മുറയോ അഭ്യാസ മുറയോ പഠിച്ചതായി കണ്ടെത്താതിരുന്നത് എന്ത്കൊണ്ടാണെന്ന് ഏറെ ചിന്തിച്ചിട്ടും ദാസ്സിന്റെ മനസ്സിന് പൊരുത്തപ്പെടാവുന്നതായിരുന്നില്ല. താൻ ടാർഗറ്റുമായി വരുന്നതും കാത്ത് റോമേരു പ്രൊവിൻസ് റിസേർവ് ഫോറസ്റ്റ് കടന്ന് ചെല്ലുന്ന വാർഫിൽ ചെല്ലധുരൈ കറ്റമരനുമായി വെയിറ്റ് ചെയ്യുന്ന കാര്യം കൂടി ഓർത്തപ്പോൾ ഡെവൺ ദാസ്സിന്റെ നെഞ്ചിൽ കൊള്ളിയാൻ മിന്നി. ഏൽപ്പിക്കുന്ന ദൗത്യം പരാജയപ്പെട്ട് കവർ ബ്ലോ ആയാൽ മരണമാണ് കാത്തിരിക്കുന്നതെന്ന് ദാസ്സിന് നന്നായി അറിയാം. ഇരുട്ടിലേക്ക് കണ്ണുകൾ പായിച്ചുകൊണ്ട് ദാസ് ഷഹാന പോയ വഴിയേ ഉളുക്കിയ കാലുമായി വേച്ച് വേച്ച് നീങ്ങി. മരത്തിൽ ചാടിക്കയറിയ ഷനായ ഇതിനോടകം തന്നെ ഉൾക്കാട്ടിൽ എത്തപ്പെട്ടിരുന്നു. ആദ്യമായിട്ടല്ല ഷനായ റോമേരു റിസർവിൽ എത്തിപ്പെടുന്നത്. അവൾ തന്റെ കോളേജ് വിദ്യാഭ്യാസ കാലത്ത് ജൂനിയർ സീക്രട്ട് ഡിഫൻസ് ഫോഴ്സിൽ അംഗമായിരിക്കെ നേടിയ കോംബാക്റ്റ് ട്രെയിനിങ് അവൾക്ക് ഏറെ ഗുണം ചെയ്തു. വിദ്യാർത്ഥികളെ ഉപയോഗിച്ച് രഹസ്യങ്ങൾ ചോർത്തുവാനായി സർക്കാർ തലത്തിൽ രൂപീകരിച്ചതാണ് ജൂനിയർ സീക്രട്ട് ഡിഫൻസ് ഫോഴ്സ്. ഒടുവിൽ ഫോഴ്സ് അംഗങ്ങൾ തന്നെ തങ്ങൾക്ക് ഭീഷണിയാവും എന്ന് മനസിലാക്കിയ റോമേരു സർക്കാർ അംഗങ്ങളെ പല രീതിയിൽ ചതിക്കുഴികൾ ഒരുക്കി വകവരുത്തി. അധികാരം കൈയ്യാളുന്ന കുടുംബത്തിലെ അംഗം ആയത്കൊണ്ട് മാത്രം ഷനായയുടെ ജീവൻ മാത്രം അവർ ബാക്കിയാക്കി. കാലുകൾ തളരുന്നത് വരെ അവൾ ഓടി.. വാർഫ് ആയിരുന്നു അവളുടെ ലക്ഷ്യം. എയിഞ്ചൽസ് ട്രംപറ്റ് ഇനത്തിൽപെട്ട മുൾചെടികൾ റോമേരു റിസർവ് വാർഫിനോട് ചേർന്ന് ധാരാളമായി കാണപ്പെട്ടിരുന്നു. ആക്രമി തന്നെ പിടിച്ച് വലിക്കുന്നതിനിടക്ക് തന്റെ ഷൂസ് തെറിച്ച് പോയിരുന്നത് ഷനായ ഏറെക്കുറെ മറന്നിരുന്നു. ജീവൻ രക്ഷിക്കുക എന്ന ഒറ്റ ലക്ഷ്യത്തിൽ വാർഫ് ലക്ഷ്യമാക്കി പാഞ്ഞ ഷനായയുടെ കാലുകളിൽ എയിഞ്ചൽസ് ട്രംപറ്റ് ചെടികളുടെ മുള്ളുകൾ തുളഞ്ഞു കയറി. "ഹെല്പ്... ഹെൽപ്പ്... പ്ലീസ് ഹെൽപ്പ്" എന്ന് ആവുന്ന ശബ്ദത്തിൽ വിളിച്ചു കൊണ്ട് അവൾ വാർഫ് പ്ലാറ്റ്ഫോമിലിക്ക് വീണു. കറ്റമരനിൽ ഡെവൺ ദാസ്സിനെ കാത്തുനിന്ന ചെല്ലധുരൈ ഒരു സ്ത്രീ വന്ന് വാർഫിലെ പ്ലാറ്റ്ഫോമിലേക്ക് പറ്റിക്കുന്നത് കണ്ടിരുന്നു. അയാൾ അതിവേഗം പ്ലാറ്റ്ഫോമിലേക്ക് കുതിച്ചെത്തി. ഇതിനോടകം ദാസും വാർഫിലേക്ക് എത്തിയിരുന്നു. ബോധം നഷ്ട്ടപ്പെട്ട ഷനായയെ അവർ രണ്ടുപേരും ചേർന്ന് കറ്റമരനിലേക്ക് എടുത്തിട്ട് സെന്റോ മോണ ഐലൻഡ് ലക്ഷ്യമാക്കി പാഞ്ഞു.....

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ