ROOM NO 302- HOTEL MANIYAMMA
ഭാഗം - 3 (photo courtesy: google) കാലിലേക്ക് അരിച്ചു കയറിയ ഭയം തലച്ചോറിലേക്ക് ഇരച്ചു കയറി, കണ്ണിൽ ആകെ ഇരുട്ട് കയറിയ പ്രതീതി. ഓഫീസിലെ ദിവസവേതന ജീവനക്കാരനായ സുജിത്തിന്റെ ബൈക്ക് വാങ്ങി ജീവിതത്തിൽ ഇന്ന് വരെ ഒടുക്കാത്ത വേഗതയിൽ താലൂക്ക് ആശുപത്രിയിലേക്ക് പാഞ്ഞു. തലയിലെ പെരുപ്പ് ഇടയ്ക്കിടെ കണ്ണിലെ കാഴ്ചകൾ മറക്കുന്നതായി തോന്നിയെങ്കിലും, എത്രയും വേഗം ആശുപത്രിയിൽ എന്തുവാനാണ് മനസ്സ് വെമ്പൽ കൊണ്ടത്. ഇടക്ക് ദേഹം ആകെ തളരുന്നതുപോലെ തോന്നി.... ഇനി മുന്നോട്ട് പോയാൽ ഒരുപക്ഷേ ഞാനും ബൈക്കും മഞ്ഞുമലയിലെ ഏതെങ്കിലും കൊക്കയിലേക്ക് പതിക്കും. പത്താം വളവിലെ തട്ട് കടക്ക് മുന്നിൽ വണ്ടി ഒതുക്കി കടയിലെ ചേട്ടനോട് ഒരു ഉപ്പ് സോഡാ പറഞ്ഞ് അവിടെ കണ്ട സ്റ്റോലിന്മേലേക്ക് ഇരുന്നതേ ഓർമ്മയുള്ളൂ, കണ്ണ് തുറന്നപ്പോ കടയിലെ പാവം ചേട്ടനും ഭാര്യയും ഭയന്ന് നിന്നുകൊണ്ട് എന്നെ വീശുന്നതാണ് കണ്ടത്. "എന്നതാ പറ്റിയത് സാറേ.... സാറ് ആ കസേരയിൽ നിന്ന് മറിയുന്നത് കണ്ട ഉടൻ ഞാൻ വന്ന് താങ്ങി... ഇല്ലാരുന്നേൽ തല ആ പാറയിൽ ഇടിച്ച് പൊട്ടിയേനെ". പ്രഷർ കുറഞ്ഞത് കൊണ്ടാണെന്ന് തോന്നുന്നു ചേട്ടാ വേഗം ഉപ്പ് സോഡാ തരുവാനായി ഞാൻ ആവശ്യപ്പെട്ടു. വെള്ളം ക...