ROOM NO 302- HOTEL MANIYAMMA
ഭാഗം - 3
![]() |
| (photo courtesy: google) |
കാലിലേക്ക് അരിച്ചു കയറിയ ഭയം തലച്ചോറിലേക്ക് ഇരച്ചു കയറി, കണ്ണിൽ ആകെ ഇരുട്ട് കയറിയ പ്രതീതി. ഓഫീസിലെ ദിവസവേതന ജീവനക്കാരനായ സുജിത്തിന്റെ ബൈക്ക് വാങ്ങി ജീവിതത്തിൽ ഇന്ന് വരെ ഒടുക്കാത്ത വേഗതയിൽ താലൂക്ക് ആശുപത്രിയിലേക്ക് പാഞ്ഞു. തലയിലെ പെരുപ്പ് ഇടയ്ക്കിടെ കണ്ണിലെ കാഴ്ചകൾ മറക്കുന്നതായി തോന്നിയെങ്കിലും, എത്രയും വേഗം ആശുപത്രിയിൽ എന്തുവാനാണ് മനസ്സ് വെമ്പൽ കൊണ്ടത്. ഇടക്ക് ദേഹം ആകെ തളരുന്നതുപോലെ തോന്നി.... ഇനി മുന്നോട്ട് പോയാൽ ഒരുപക്ഷേ ഞാനും ബൈക്കും മഞ്ഞുമലയിലെ ഏതെങ്കിലും കൊക്കയിലേക്ക് പതിക്കും. പത്താം വളവിലെ തട്ട് കടക്ക് മുന്നിൽ വണ്ടി ഒതുക്കി കടയിലെ ചേട്ടനോട് ഒരു ഉപ്പ് സോഡാ പറഞ്ഞ് അവിടെ കണ്ട സ്റ്റോലിന്മേലേക്ക് ഇരുന്നതേ ഓർമ്മയുള്ളൂ, കണ്ണ് തുറന്നപ്പോ കടയിലെ പാവം ചേട്ടനും ഭാര്യയും ഭയന്ന് നിന്നുകൊണ്ട് എന്നെ വീശുന്നതാണ് കണ്ടത്. "എന്നതാ പറ്റിയത് സാറേ.... സാറ് ആ കസേരയിൽ നിന്ന് മറിയുന്നത് കണ്ട ഉടൻ ഞാൻ വന്ന് താങ്ങി... ഇല്ലാരുന്നേൽ തല ആ പാറയിൽ ഇടിച്ച് പൊട്ടിയേനെ". പ്രഷർ കുറഞ്ഞത് കൊണ്ടാണെന്ന് തോന്നുന്നു ചേട്ടാ വേഗം ഉപ്പ് സോഡാ തരുവാനായി ഞാൻ ആവശ്യപ്പെട്ടു. വെള്ളം കുടിച്ച ശേഷമാണ് ആകെ ആശ്വാസം ആയത്. രാവിലെ ഓഫീസിൽ എത്തി മുന്നിൽ കണ്ട പത്രം മരിച്ചപ്പോ കണ്ട കാഴ്ച; ഒന്നാം പേജിന് താഴെയായി തഴക്കര ഡാമിൽ അജ്ഞാതമൃതദേഹം കണ്ടെത്തിയെന്നുള്ള വാർത്തയും പ്രസ്തുത മൃതദേഹം താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു എന്നതുമാണ്.... വാർത്തയോട് ചേർന്ന് കണ്ട ഫോട്ടോ... 302 ൽ ഇന്നലെ വൈകിട്ട് താമസിക്കാൻ എത്തിയ രാജിയുടേതായിരുന്നു.... പത്രം കഴിഞ്ഞ വെള്ളിയാഴ്‌ചത്തേതും...... ഒരാഴ്ച മുൻപത്തെ പത്രം. ആരോടും പറയുവാനോ പറഞ്ഞാൽ വിശ്വസിക്കുമെന്നോ കരുതുവാനാവാത്ത സ്ഥിതിയിൽ കണ്ട വാർത്ത സ്ഥിരീകരിക്കുവാനായി ഓഫീസിൽ നിന്നും പായുകയായിരുന്നു.... "ഇപ്പൊ എങ്ങനെയുണ്ട് സാർ .... സാർ എന്റെ വീട്ടിൽ വന്നിട്ടുണ്ട് ഓർമ കാണാഞ്ഞിട്ടാ... ഞങ്ങളും രണ്ട് പശുക്കളെ വളർത്തുന്നുണ്ട്... " കടയിലെ ചേട്ടൻ പറഞ്ഞത് കേട്ടാണ് ചിന്തയിൽ നിന്ന് ഉണർന്നത്... " ഇപ്പൊ എങ്ങനെയുണ്ട് സാർ"... കുഴപ്പമില്ല ചേട്ടാ.. ഞാൻ ഇറങ്ങുകയാണെന്ന് പറഞ്ഞ് ബൈക്ക് സ്റ്റാർട്ട് ചെയ്ത് താലൂക്ക് ഓഫീസ് ലക്ഷ്യമാക്കി ഞാൻ യാന്ത്രികമായി നീങ്ങി......
(തുടരും........)
.jpg)
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ