പോസ്റ്റുകള്‍

2025 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഉത്ഥാനം

ഇമേജ്
ഉത്ഥാനം ചെയ്ത മിശിഹ നിങ്ങളുടെ ജീവിതത്തെ അനുഗ്രഹിക്കട്ടെ.... ഏവർക്കും സന്തോഷവും സമാധാനവും നിറഞ്ഞ ഈസ്റ്റർ ആശംസകൾ.... പ്രത്യാശയോടെ നമുക്ക് ജീവിക്കാം... ഏവരും നിങ്ങളുടെ ഭാവനങ്ങളിലേക്ക് മടങ്ങി പോക്കിൻ.. അവൻ നിങ്ങൾ ഏവരുടെയും ഭവനത്തിൽ എത്തി നിങ്ങളേവരേയും അവന്റെ കൃപയാൽ അനുഗ്രഹിക്കപ്പെട്ടവരാക്കുന്നതാണ്.... അവന്റെ നാമം വാഴ്ത്തപ്പെടട്ടെ.. ഫിലിപ്പച്ചന്റെ പുനരുത്ഥാന ശംഘുവിളിക്ക് ശേഷമുള്ള സന്ദേശം അവസാനിച്ചപ്പോഴാണ് മത്തായിച്ചൻ കണ്ണുകൾ തുറന്നത്. ഏക മകൻ തന്റെ വാക്കുകൾ കേൾക്കാതെ അന്യമതസ്ഥയായ പെണ്ണിനേയും കെട്ടി ക്യാനടയിൽ തമാസമാക്കിയിട്ട് ഈസ്റ്റർ എത്തിയപ്പോ പത്തു കൊല്ലം തികഞ്ഞിരുന്നു. മത്തായിച്ചൻ അതിനു ശേഷം പള്ളിയിൽ പോയിരുന്നില്ല. കുടിയേറ്റക്കാരൻ ആയിരുന്നെങ്കിലും മത്തായിച്ചൻ അന്നാട്ടിലേക്ക് എത്തിയതേ സമ്പന്നനായിട്ട് തന്നെയാ, കോട്ടയം പ്രവിത്താനം കുഞ്ഞൂഞ്ഞിന്റെ രണ്ട് മക്കളിൽ ഇളയവനായ മത്തായി അപ്പന്റെ ആവശ്യപ്രകാരമാണ് ഇടുക്കിയിലേക്ക് കുടിയേറിയത്. മത്തായി ഭാര്യ ജാൻസിയുമായി വന്ന അന്ന് തുടങ്ങി മണ്ണുമായി യുദ്ധം.. സമ്പന്നനായിരുന്നെങ്കിലും പണിക്കാരോടൊപ്പം മണ്ണിൽ പണിയെടുക്കുന്നതിൽ മത്തായി ആനന്ദം കണ്ടെത്തിയിരുന്ന...

ഹൃദയം

  ഹൃദയം                          പൂക്കള്‍ക്ക് ഹൃദയം ഉണ്ടാകുമോ സാര്‍, അയാള്‍ എന്നോടായി ചോദിച്ചു. നെടുംകണ്ടം സൂപ്പര്‍ ഫാസ്റ്റ് ബസ്സിന്‍റെ സൈഡ് സീറ്റില്‍ ഇരുന്ന് തല ജനാലയുടെ വീതിയേറിയ പടിയിലേക്ക് തല ചായ്ച്ച് പുറത്തെ കാഴ്ചകളിലേക്ക് കണ്ണ്നട്ട് ഇരിന്നിരുന്ന ഞാന്‍ ശരിക്കും എന്താണ് അയാള്‍ പറഞ്ഞതെന്ന് കേട്ടിരുന്നില്ല. ആ നേരം ബസ്സ്‌ പാലാ ഈരാറ്റുപേട്ട റോഡില്‍ ആ നാട്ടിലെ ഏതോ കമ്പനി നടത്തിയ സൌന്ദര്യവല്‍ക്കരണത്തിന്‍റെ ഭാഗമായി റോഡ്‌വക്കത്ത് നട്ടിരുന്ന പൂച്ചെടികള്‍ എല്ലാം പൂത്ത് തളിര്‍ത്ത് നിന്നിട്ടുണ്ടായിരുന്നു. അവയില്‍ ചിലതിന് പുലര്‍കാലത്തിന്‍റെ മഞ്ഞുകണങ്ങള്‍ ഭംഗി കൂട്ടിനല്കിയിരുന്നു. ആ പൂക്കള്‍ കണ്ടിട്ടായിരുന്നു എന്‍റെ സഹയാത്രികനായ അയാള്‍ അപ്രകാരം പറഞ്ഞിരുന്നത്.     കൊട്ടാരക്കരയില്‍ നിന്നും ബസ്സില്‍ കയറിയതായിരുന്നു അയാള്‍. രാവിലെ ഏതാണ്ട് അഞ്ച് മണിക്ക് തിരുവനന്തപുരത്ത് നിന്നും ബസ്സില്‍ കയറിയ ഞാന്‍ ഉറക്കത്തിലേക്ക് വഴുതിവീഴുന്നതിനിടയിലാണ് അയാള്‍ എന്നോടൊപ്പം വന്നിരുന്നത്. അയാള്‍ ഒരു ആജാനുബാഹുവായിരുന്നു. തന്‍റെ ശരീര...
 അയാള്‍                അയാള്‍ എന്തായാലും ഞാനല്ല. കാരണം അയാള്‍ക് ഇന്നും അച്ഛന്‍ ഒപ്പമുണ്ട്. ഇന്നലെ പരിചയം പറഞ്ഞു വന്നപ്പോള്‍ എന്റെ സുഹൃത്തുക്കളോടായി അയാള്‍ പറഞ്ഞിരുന്നു അയാള്‍ അച്ഛനെയും കൊണ്ട് ആശുപത്രിയില്‍ പോയി വരുന്ന വഴിയാണെന്ന്. അപ്പോള്‍ എന്തായാലും അയാള്‍ ഞാനാവില്ല, കാരണം എന്റെ അച്ഛന്‍ എന്നെ വിട്ട് പോയിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടിരുന്നു. അയാള്‍ രാമേട്ടനോട് പറഞ്ഞിരുന്നുവത്രേ അയാളുടെ അച്ഛന്റെ സൈക്കിളിന് മുമ്പിലിരുന്ന് പൂഴി വിരിച്ച നാട്ടുവഴിയിലൂടെ രാജാവിനെപോലെ അയാള്‍ യാത്ര ചെയ്തിരുന്നു എന്ന്. ഇന്ന് അതിന്‍റെ സ്നേഹം തിരികെ നല്കുമ്പോലെ അയാള്‍ അച്ഛനെ അയാളുടെ പുത്തന്‍ കാറിന്‍റെ മുന്‍സീറ്റില്‍ ഇരുത്തിയാണ്‌ കവലയിലേക് എത്തിയത്. അപ്പോള്‍ എന്തായാലും അയാള്‍ ഞാനല്ല. അയാള്‍ എന്നെപ്പോലെ ഇരിക്കുന്നു എന്ന് അവളും എന്നോടായി പറഞ്ഞു. അയാള്‍ക്ക് നല്ല മണമാണത്രേ, നല്ല മുല്ലപ്പൂവിന്‍റെ മണം; അത് പറഞ്ഞപ്പോള്‍ അവളുടെ കവിളുകള്‍ തുടുത്തിരിന്നോ.... എനിക്ക് തോന്നിയതാവും. തെക്ക് വടക്ക് നടക്കുന്ന എന്നെപ്പോലെ ഉള്ള ഒരുത്തനെ ജീവന്ന്തുല്യം സ്നേഹിക്കുന്ന ഒരുവള്‍ ... ഇല്ല എനിക്...