ഉത്ഥാനം
ഉത്ഥാനം ചെയ്ത മിശിഹ നിങ്ങളുടെ ജീവിതത്തെ അനുഗ്രഹിക്കട്ടെ.... ഏവർക്കും സന്തോഷവും സമാധാനവും നിറഞ്ഞ ഈസ്റ്റർ ആശംസകൾ.... പ്രത്യാശയോടെ നമുക്ക് ജീവിക്കാം... ഏവരും നിങ്ങളുടെ ഭാവനങ്ങളിലേക്ക് മടങ്ങി പോക്കിൻ.. അവൻ നിങ്ങൾ ഏവരുടെയും ഭവനത്തിൽ എത്തി നിങ്ങളേവരേയും അവന്റെ കൃപയാൽ അനുഗ്രഹിക്കപ്പെട്ടവരാക്കുന്നതാണ്.... അവന്റെ നാമം വാഴ്ത്തപ്പെടട്ടെ.. ഫിലിപ്പച്ചന്റെ പുനരുത്ഥാന ശംഘുവിളിക്ക് ശേഷമുള്ള സന്ദേശം അവസാനിച്ചപ്പോഴാണ് മത്തായിച്ചൻ കണ്ണുകൾ തുറന്നത്. ഏക മകൻ തന്റെ വാക്കുകൾ കേൾക്കാതെ അന്യമതസ്ഥയായ പെണ്ണിനേയും കെട്ടി ക്യാനടയിൽ തമാസമാക്കിയിട്ട് ഈസ്റ്റർ എത്തിയപ്പോ പത്തു കൊല്ലം തികഞ്ഞിരുന്നു. മത്തായിച്ചൻ അതിനു ശേഷം പള്ളിയിൽ പോയിരുന്നില്ല. കുടിയേറ്റക്കാരൻ ആയിരുന്നെങ്കിലും മത്തായിച്ചൻ അന്നാട്ടിലേക്ക് എത്തിയതേ സമ്പന്നനായിട്ട് തന്നെയാ, കോട്ടയം പ്രവിത്താനം കുഞ്ഞൂഞ്ഞിന്റെ രണ്ട് മക്കളിൽ ഇളയവനായ മത്തായി അപ്പന്റെ ആവശ്യപ്രകാരമാണ് ഇടുക്കിയിലേക്ക് കുടിയേറിയത്. മത്തായി ഭാര്യ ജാൻസിയുമായി വന്ന അന്ന് തുടങ്ങി മണ്ണുമായി യുദ്ധം.. സമ്പന്നനായിരുന്നെങ്കിലും പണിക്കാരോടൊപ്പം മണ്ണിൽ പണിയെടുക്കുന്നതിൽ മത്തായി ആനന്ദം കണ്ടെത്തിയിരുന്ന...