നിയോഗം
"നിയോഗം" കിഴക്കൻ വെള്ളം കായലിനെ കലക്കി മറിയിച്ചിട്ടുണ്ട്..... തോട്ടിലേക്ക് മഴവെള്ളം കുത്തിയൊലിച്ചിറങ്ങുന്നു. വെള്ളത്തിന്റെ ഒഴുക്കിനൊപ്പം പരൽ മത്സ്യങ്ങൾ തിണിർത്ത് നീങ്ങുന്നത് തണ്ടാൻ കേശവേട്ടൻ ചിറയിൽ ചില്ലിതെങ്ങിന്റെ ചോട്ടിൽ നിന്ന് നോക്കി നിന്നു. മോനെ ആകെ വഴു വഴുപ്പാണ് മഴ ഇവിടെ പെയ്തില്ലെങ്കിലും തെങ്ങിൽ അപ്പടി ഈർപ്പം പിടിച്ച് നിൽക്കുവാ. "കേശവേട്ടാ നോക്കി മതിട്ടോ" ഞാൻ പറഞ്ഞു. കഴിഞ്ഞ ആറ് കൊല്ലമായി അമ്പത്തിരണ്ട് തെങ്ങുകളുള്ള ചിറയിലേക്ക് എത്തി നോക്കിയിട്ട് പോലും. അച്ഛൻ പോകുന്നതിന് മുമ്പ് രജിസ്റ്റർ ചെയ്ത് വാങ്ങി ഇട്ട അന്ന് കേശവേട്ടൻ തെങ്ങ് കയറിയതാ പിന്നീട് ഈ വഴിക്ക് വരാൻ തോന്നിയിട്ടില്ല. മാട്ടം കൊടുത്ത നാല് ചെന്തെങ് കൂടി ചേർന്നാൽ അമ്പത്തിയാറ് തേങ്ങുകൾ. കിഴക്കന്മല വർക്കി ഏതോ കൗതുകത്തിന് കുട്ടനാട് കാണാൻ വന്നപ്പോ വാങ്ങി ഒടുവിൽ വെള്ളം കണ്ട പേടിയിൽ ബ്രോക്കർ അവുക്കറിനോട് എങ്ങനെയും ഒന്ന് ഒഴിവാക്കിത്താ എന്ന് പറഞ്ഞ് ഏല്പിച്ച പുരയിടം ഇന്ന് എന്റെ കയ്യിലിരിക്കുന്നു. അച്ഛൻ ഒടുവിലായി ചവിട്ടിയ മണ്ണ്. ഈ മണ്ണിലൂടെ നടക്കുമ്പോളാ അദ്ദേഹത്തിന് നെഞ്ചുവേദന ഉണ്ടായതും കരയിലേക്ക് എത്തുമുമ്പേ പോയി...