പോസ്റ്റുകള്‍

2024 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

അരാപൈമ- 3

ഇമേജ്

അരാപൈമ- 2

ഇമേജ്

അരാപൈമ

ഇമേജ്

സൗന്ദര്യം

ഇമേജ്
   സത്യഭാമ നിന്ന് അലറുകയാണ്, "ദൂരപ്പോ എനിക്ക് അറപ്പ് തോന്നുന്നു.... അയാളോട് ദൂരെപ്പോകാൻ പറ". അവളുടെ അലർച്ചയും ദേഷ്യവും കണ്ട് പകച്ചു നിൽക്കുകയാണ് ആ പാവം മനുഷ്യൻ. സർക്കാർ ആശുപത്രിയാണെന്ന് പോലും നോക്കാതെയാണ് സത്യഭാമ വിളിച്ചു കൂവുന്നത്... നായയുടെ ഓലിയിടൽ പോലെ തോന്നി എനിക്ക്. അയാൾ തിരിച്ചു നിന്ന് പറഞ്ഞാൽ മതി "ഇത് നിങ്ങടെ തറവാട്ട് സ്വത്തല്ല എന്നോട് പോകാൻ പറയാൻ" എന്ന്. പക്ഷെ അയാൾ അത് പറഞ്ഞില്ല. റോഡിൽ ആക്സിഡന്റിൽ കിടന്ന ആരെയോ എത്തിച്ചു പോകുന്ന കൂട്ടത്തിൽ വന്നതാണ് ആ പാവം. തിരിച്ചു നടക്കുന്നതിനിടയിൽ അയാൾ അവളുടെ ദേഹത്ത് അറിയാതെ ഒന്ന് തട്ടി... ആ നേരം മുതൽ തുടങ്ങിയതാണ് അവളുടെ പള്ള് പറച്ചിൽ. തീരിച്ച് ഒരു വാക്ക് പോലും പ്രതികരിക്കാതെ അയാൾ ആശുപത്രി ഇടനാഴിയിലെ അരണ്ട വെളിച്ചത്തിലൂടെ നടന്ന് നീങ്ങി. ആ കാഴ്ച എന്റെ ഉള്ള് പൊള്ളിച്ചുവെങ്കിലും സത്യയുടെ മകനെ എന്റെ അനന്തിരവനെ ഐ. സി. യു -വിലേക്ക് മാറ്റി എന്ന അറിവ് എന്റെ കാലുകളുടെ വേഗം കൂട്ടി. സത്യഭാമ അവൾ എന്റെ ചേച്ചിയാണ് എങ്കിലും, ചെറുപ്പം മുതൽക്കേ അവളുടെ പെരുമാറ്റവും രീതികളും എനിക്ക് അസ്സഹനീയമായിരുന്നു. മുതിർന്ന ശേഷം അവൾ പഠനം പൂർത്തിയാക്കി സംഗ...

PACIFISM

ഇമേജ്
    അഹിംസ      അണയത്തുംങ്കാവ് ചുരം കയറിവരുന്ന മുക്കിലുള്ള അന്ത്രോസിന്റെ ഒറ്റമുറി പിടികയുടെ തിണ്ണയില്‍ കരിമ്പടം തലവഴിമുടി അയാള്‍ കിടന്നു. നേരം പുലരുവാന്‍ ഇനിയും മണിക്കുറുകള്‍ ബാക്കിനില്‍ക്കെ ഉറകം വരണേയെന്ന് സകല ദൈവങ്ങളെയും വിളിച്ചു പ്രാര്‍ഥിച്ചുകൊണ്ട് അയാള്‍ കിടന്നു. ഉറക്കം അയാളെ വിട്ടുപോയിട്ട്‌ വര്‍ഷങ്ങള്‍ ഏറെ കഴിഞ്ഞിരുന്നു. കൈകള്‍ രക്തത്താല്‍ മുങ്ങിയ തന്റെ കഴിഞ്ഞകാലം അയാളില്‍ നിന്നും നിദ്രയെ ആട്ടിപ്പായിച്ചിരുന്നു. അയാളുടെ കണ്ണുകള്‍ ചീര്‍ത്ത് വീങ്ങി നിന്ന്. ഇരുട്ടില്‍ തടി കയറ്റി വന്നിരുന്ന ലോറിക്കാര്‍ അയാള്‍ കിടന്നുറങ്ങുന്ന പിടിക പിന്നിട്ട പോകുമ്പോള്‍ അവരോടൊപ്പം വരുന്ന കോട അയാളുടെ കരിമ്പടം തുളച്ചു കയറി ദേഹം കുത്തിനോവിച്ചുകൊണ്ടിരുന്നു. അയാളുടെ കാല്‍പ്പാദം വിണ്ട്കീറി രക്തം പൊടിഞ്ഞു നിന്നിരുന്നു. കണ്ണുകള്‍ അടഞ്ഞു തുടങ്ങിയ അവസരത്തില്‍ റബ്ബര്‍ തടി കയറ്റി വന്ന ലോറിയുടെ ഹോണ്‍ അയാളെ വിണ്ടും ഉറക്കത്തില്‍ നിന്നും അകറ്റി, ഡ്രൈവറെ ശപ്പിച്ചുകൊണ്ട് അയാള്‍ കിടന്നിടത്ത് നിന്നും എഴുന്നേറ്റു. കണ്ണുകള്‍ പീലി അടിഞ്ഞു നിന്നിരുന്നു. തലക്കീഴിലായി വച്ചിരുന്ന നീല ചടയന്‍ കടയുടെ സമീപത്ത...

Extortion (Part- 4)

ഇമേജ്
  എക്സ്റ്റോർഷൻ (Part- 4) ***********†************** ഡെവൺ ദാസ് ആ നിൽപ്പ് കുറച്ച് നേരം നിന്നു... ഷനായ ഒരു നിഞ്ച അഭ്യാസിയെ പോലെ വള്ളികളിൽ പിടിച്ച് കയറി ഇരുട്ടിൽ അപ്രത്യക്ഷമായത് റിട്ടയേർഡ് കമാൻഡോ ആയ ദാസ്സിന് വിശ്വസിക്കാനായില്ല. യാഥാർഥ്യങ്ങളോട് പൊരുത്തപ്പെടുവാൻ ആവാതെ അയാൾ ആ നിൽപ്പ് തുടർന്നു. തന്നെ ഏൽപ്പിക്കുന്ന ദൗത്യം കൃത്യമായി നിർവഹിക്കുന്നതിനാലും സക്സസ് റേറ്റ് നൂറ് ശതമാനം ആയതിനാലുമാണ് ടെക്നോളജിക്കളി അഡ്വാൻസ്ഡ് ആയ റോമേരു പ്രൊവിൻസിൽ നിന്നും ഒരാളെ കിഡ്നാപ്പ് ചെയ്യുവാനുള്ള ചുമതല താൻ ഉൾപ്പെടുന്ന ഗോഡ്സ് ഡെവിൾസ് എന്ന അസാസിൻ ഗ്രൂപ്പിന് കൊണ്ട്രാക്റ്റ് കിട്ടിയത്. തന്നെ ദൗത്യം ഏൽപ്പിക്കുമ്പോൾ തന്നെ ഡയറക്ടർ ജനറൽ ബെൻസൻ ദൗത്യത്തിനിടയിൽ ഉണ്ടാവാൻ സാധ്യതയുള്ള അപകടങ്ങളെ കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നുവെങ്കിലും ഒരു പെണ്ണല്ലേ അവൾ എന്ത് ചെയ്യാൻ എന്ന് ചിന്തിച്ച് ലാഘവത്തോടെ കാര്യങ്ങളെ സമീപിച്ച തന്റെ ബുദ്ധിയെ അയാൾ പഴിച്ചു. കൃത്യമായി ടാർഗറ്റ് പ്രൊഫൈൽ ചെക്ക് ചെയ്യുന്ന ഗോഡ്സ് ഡെവിൾസ് സൂപ്പർ കമ്പ്യുട്ടർ പക്ഷേ അവൾക്ക് ഏതെങ്കിലും തരത്തിലുള്ള ആയുധ പരിശീലനമോ, ആയോധന മുറയോ അഭ്യാസ മുറയോ പഠിച്ചതായി കണ്ടെത്താതിരുന്ന...

Extortion (Part-3)

ഇമേജ്
 എക്സ്റ്റോർഷൻ (Part-3) ***********†************** 1976 കാലഘട്ടം, അടിയന്തിരാവസ്ഥയുടെ ഭീകരതയിൽ ജനം നട്ടംതിരിഞ്ഞ് നരകിക്കുന്ന കാലത്ത് വിപ്ലവ പ്രസ്ഥാനങ്ങളുമായി പ്രേമത്തിലായിത്തുടങ്ങിയിരുന്നു ബിരുദധാരിയും മേലേപ്പാട്ട് തറവാട്ടിലെ ഇളംതലമുറക്കാരനുമായ ജിനദേവൻ. തറവാട്ടിലെ പെരുമയുടെ ഭാരം ചുമലിൽ കേറ്റാതെ സ്വന്തം അന്നത്തിന് സ്വയം ജോലി ചെയ്യണം എന്ന് കരുതുന്ന പ്രക്ഷുബ്ദ യൗവനം. തറവാട്ടിലെ കാരണവരുടെ എതിർപ്പിനെ തൃണവൽഗണിച്ചുകൊണ്ട് ചന്തയിൽ ചുമടെടുക്കാനും വയലിൽ ഞാറ് നാടുവാനും ഒക്കെ പോകുമായിരുന്നു ജിനൻ. കോളേജ് വിദ്യാഭ്യാസ കാലത്ത് തന്നെ ചെറിയ ചെറിയ ജോലി ചെയ്ത് ചെറുതല്ലാത്ത സമ്പാദ്യം ജിനൻ ചേർത്തുവെച്ചിരുന്നു. കുന്നേറ്റിൻകര എന്ന മലയോര ഗ്രാമത്തിലേക്ക് പൊതു ഗതാഗത സംവിധാനം കാര്യക്ഷമമല്ലാതിരുന്ന കാലത്ത് ജിനൻ തന്റെ സമ്പാദ്യം ഉപയോഗിച്ച് നാട്ടിലേക്ക് മുചക്ര വാഹനം വാങ്ങി വന്നു, ഒരു പക്ഷേ മലയാളക്കരയിലെ ആദ്യ ഓട്ടോറിക്ഷ അതാവണം. അടിയന്തിരാവസ്ഥക്കാലത്തെ സർക്കാരിനെ നിശിതമായി ജിനൻ വിമർശിച്ചിരുന്നു. രാജന്റെ തിരോധനം അറിഞ്ഞ അന്ന് മുതൽ കവലകളായ കവലകൾ തോറും "കനക സിംഹസനത്തിൽ കയറി ഇരിക്കുന്നവൻ ശുനകനോ അതോ ശുമ്പനോ" എന്ന് പാട...

Extortion (Part-2)

ഇമേജ്
  എക്സ്റ്റോർഷൻ (Part -2) **********†*************** റൊമേരു പ്രൊവിൻസ്- കൊളോണിയൽ അധിനിവേശ കാലഘട്ടത്തിൽ ബ്രിട്ടീഷ് കോളനികളിൽ നിന്നും ഒളിച്ചു കടത്തിയ പൊന്നും പണവുമായി ബ്രിട്ടീഷ് രക്തത്തിൽ ജനിച്ച കൊള്ളക്കാരുടെ തലമുറ സൃഷ്ടിച്ചെടുത്ത അതിസമ്പന്നതയുടെ നാടാണ് റൊമേരു പ്രൊവിൻസ്. മറ്റ് നാടുകളിൽ നിന്നും കള്ളപ്പണവുമായി ഇൻവെസ്റ്റ്‌മെന്റിനായി എത്തുന്ന ആർത്തിപൂണ്ട രാഷ്ട്രീയക്കാരേയും, സിനിമക്കാരേയും പിന്നേ പാപ്പരാണെന്ന് സ്വന്തം നാട്ടിൽ രേഖയുണ്ടാക്കി നാട് വിട്ട് വരുന്നവരേയും ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്ന നാടാണ് റൊമേരു പ്രൊവിൻസ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനത്തിൽ പ്രവർത്തിക്കുന്ന നിയമപാലന സംവിധാനങ്ങളും, ഉപഗ്രഹസംവിധാനത്തിൽ നിയന്ത്രിക്കപ്പെടുന്ന ട്രാഫിക് സംവിധാനങ്ങളും ഉൾപ്പെടെയുള്ള പല ന്യൂതന ആശയങ്ങളൊക്കെ തന്നെയും രണ്ടായിരത്തിന് മുൻപേ തന്നെ റൊമേരുവിൽ നടപ്പാക്കിയിരുന്നു. ചുറ്റും മലനിരകളാൽ മൂടപ്പെട്ട് നിബിഡവനങ്ങളാൽ ദുരൂത ഏറെ ഒളിപ്പിച്ച് നിൽക്കുക എന്നത് റൊമേരുവിനു മാത്രമുള്ള സ്വകാര്യ അഹങ്കാരം ആയിരുന്നു. അധിനിവേശ കാലത്ത് തന്നെ റൊമേരുവിൽ നിലയുറപ്പിച്ച മൂന്ന് കുടുംബങ്ങളിൽ ഒന്നായിരുന്നു മേത്ത കുടുംബം. റോമ...

Extortion - Part 1

ഇമേജ്
 എക്സ്റ്റോർഷൻ (Part -1) **********†*************** ഒരാൾക്ക് കഷ്ടിച്ച് നടന്ന് പോകാവുന്ന വഴിയിലൂടെ ഗംബൂട്ട് അണിഞ്ഞ കാലുകൾ നടന്ന് നീങ്ങി, തോളിൽ ഷാനായ മേത്ത എന്ന ക്രൈം ജേർണലിസ്റ്റ് ബോധരഹിതയി കിടന്നിരുന്നു. ഏതാണ്ട് അറുപത്തഞ്ച് കിലോ ഭാരമുള്ള ഷനായയെ നിസ്സാരം പഞ്ഞിക്കെട്ട് കണക്കെയാണ് അയാൾ ചുമലിലിട്ട് നടക്കുന്നത്. ഇരുട്ട് പരന്നു നിൽക്കുന്ന കാട്ട് വഴിയിലൂടെ അയാൾ ചിരപരിചിതനെ പോലെയാണ് നീങ്ങുന്നത്, ആ പോക്ക് കണ്ടാൽ അയാൾ സ്ഥിരം ആ വഴി സഞ്ചരിക്കുന്ന ആളാണെന്നു തോന്നും. കാട്ട് പന്നി ചീറ്റി വഴിക്ക് കുറുകെ പാഞ്ഞത് അയാളെ തെല്ലൊന്ന് ഞെട്ടിച്ചു കളഞ്ഞു. വലത്തേ ചുമലിൽ കിടന്ന ഷനായയെ മുറുകെ പിടിച്ച് അയാൾ ഇടത്തേക്ക് ചാടി മാറി, അയാളുടെ ബലിഷ്ട്ടമായ കയ്യുകൾ കൊണ്ടുള്ള പിടുത്തം ഷനായയെ ഉണർത്തുവാൻ പോന്നതായിരുന്നു. കൺപോളകൾ തുറക്കുവാനായി അവൾ ശ്രമിച്ചു നോക്കി... ഇല്ല തലക്ക് പിന്നിലേറ്റ അടിയിൽ നിന്നുണ്ടായ മുറിവിൽ നിന്നും ഊർന്നിറങ്ങിയ രക്തം അവളുടെ കൺപോളകളെ പശമയം ആക്കിയിരുന്നു. നേരിയ തോതിൽ തുറന്ന കണ്ണുകളിൽ നിന്നും ലഭ്യമായ കാഴ്ചയിൽ താൻ ആരുടെയോ തോളിൽ തല കീഴായി കിടക്കുകയാണെന്നും, ഏതോ കാട്ട് വഴിയിലൂടെയാണ് ഇപ്പോൾ യാത്ര ചെയ്യുന്...

യാത്ര

ഇമേജ്
                             യാത്ര ********************* ഏതാണ്ട് അഞ്ച് വയസ്സ് കഴിഞ്ഞപ്പോഴേ യാത്ര എന്നത് എനിക്ക് ഹരം തന്നെയായിരുന്നു.. അച്ഛന്റെ സൈക്കിളിന് മുന്നിൽ ഒരു ചെറിയ കസേര ഹാൻഡിലിൽ പിടിപ്പിച്ചു പോകണമെന്ന് ബാല്യം ഏറെ ആശിപ്പിച്ച ഒന്നായിരുന്നു; എന്നാൽ പണം എന്നത് ആ കാലഘട്ടത്തിൽ (ഇപ്പോഴും അങ്ങനെ തന്നെ) കിട്ടാക്കനി ആയിരുന്നുവെന്നതിനാൽ ടർക്കി നാലായി മടക്കി മുന്നിലെ ബാറിൽ അച്ഛൻ വിരിക്കും അതിലായിരുന്നു യാത്ര. അങ്ങനെ കണ്ട കാഴ്ചകൾ അന്നും ഇന്നും മധുരതരം തന്നെയാണ്. അത്രമേൽ യാത്രയെ സ്നേഹിച്ച എനിക്ക് പിന്നീട് ഒത്തിരി യാത്രകൾ ചെയ്യുവാൻ കാലം ഇടയാക്കി. സംസ്ഥാന വ്യാപകമായി ഉള്ള ഞങ്ങളുടെ ഓഫീസിലെ ഇന്റെർണൽ ഓഡിറ്റ് ചെയ്യുവാൻ രണ്ടാം വട്ടവും എനിക്ക് അവസരം ലഭിച്ചു; ഇക്കൊല്ലം നാദാപുരം, പേരാമ്പ്ര എന്നിവ ആയിരുന്നു ലൊക്കേഷൻ. ട്രെയിൻ ടിക്കറ്റിനായി റയിൽവേ റിസർവേഷൻ നോക്കിയിരുന്നത് വെറുതെയായി.. പണ്ട് മംഗലാപുരത്ത് ജോലി നോക്കിയപ്പോ ഉണ്ടായ അതേ ഫീലിംഗ്, മാവേലിക്ക് ടിക്കറ്റ് വേണോ പെറ്റ് വീണ ഉടനെ ബുക്ക് ചെയ്യണം എന്ന്... ഒടുവിൽ ഡ്രൈവ് ചെയ്ത് പോകുവാന...

ഉപ്പ്

ഇമേജ്
  രസമുകുളങ്ങളിൽ ആർക്കും അത്ര പഥ്യം അല്ലാത്ത രസമാണ് ഉപ്പെന്ന് ജീവിതം എന്നെ പഠിപ്പിച്ചിട്ട് 18 കൊല്ലം അതായത് ജീവപര്യന്തം കഴിഞ്ഞ് 3 കൊല്ലം കൂടി കഴിഞ്ഞു. കരയുന്നത് ആൺ വർഗ്ഗത്തിന് നിഷിദ്ധം ആണെന്നാണ് ഈ ലോകത്തിന്റെ കാഴ്ചപ്പാട്, കരച്ചിൽ പെണ്ണിന് മാത്രം അവകാശപ്പെട്ടതാണത്രേ. മക്കളുണ്ടാവുകയാണെങ്കിൽ പെൺകുട്ടികൾ ആവണമെന്നും അവരെയെങ്കിലും ഈ വൈരുദ്ധ്യാത്മകതയിൽ നിന്നും പുറത്ത് കടത്തണമെന്നും ഉറപ്പിച്ചായിരിന്നു എന്റെ ജീവിതം തന്നെ മുന്നോട്ട് നീങ്ങിയത്. ചെറുതായി വിഷമിപ്പിക്കുന്ന കാഴ്ചകൾ പോലും എന്റെ കണ്ണുകളെ നിറച്ചിരുന്നു. ആരും കാണാതെ കണ്ണീർ തുടക്കുക എന്നത് ഏറെ ശ്രമകരമായ ജോലിയായിരുന്നു. കുമരകം മുഹമ്മ ബോട്ട് സർവീസിലെ സ്ഥിരം യാത്രയാണ് അവളെ എന്റെ കണ്ണുകളിലേക് എത്തിച്ചത്. ചെറിയ പ്രായത്തിൽ തന്നെ കണ്ണുകൾക്ക് ചുറ്റും കറുപ്പ് ബാധിച്ച് പ്രായത്തെക്കാൾ കൂടിയ പക്വത അവളിൽ കണ്ടിരുന്നു. കൂടെയുണ്ടാവുന്ന എട്ടാം ക്ലാസ്സുകാരി കുട്ടിക്കുറുമ്പിക്ക് എന്നാൽ എൽ.കെ. ജി-ക്കാരിയുടെ പക്വതമാത്രം. അവൾ എന്നും ചേച്ചിക്കൊപ്പം ഉണ്ടാവും, അവളെ സ്‌കൂളിലാക്കിയാണ് അവൾ ഞങ്ങൾക്കൊപ്പം കോട്ടയം ബസ്സിൽ കയറുന്നത്. കുമരകം ബോട്ട് ദുരന്തം അനാഥമാക്കിയ...

ചിരി

ഇമേജ്
  ************************** എന്നെ നോക്കി ചിരിക്കുന്ന ലോകം... എല്ലാ കണ്ണുകളും എന്നിലേക്ക് നോക്കി ആർത്തുചിരിക്കുന്നു.. എന്നെ ഇല്ലാതാക്കുന്ന ചിരി, ഭയം തോന്നുന്ന ചിരി. ഭ്രാന്ത് വന്നവർ ചിരിക്കുന്നത് കണ്ട് കൂട്ടിക്കാലത്ത് പേടിച്ചോടിയിട്ടുണ്ട്. പക്ഷേ അന്ന് അച്ഛന്റെ മുഖത്ത് കണ്ട ചിരി അതല്ലായിരുന്നു; അതൊരു പുഞ്ചിരിയായിരുന്നു ഒരിക്കലും ഉണരാത്ത ഉറക്കത്തിലെ പുഞ്ചിരി, ഉറക്കത്തിൽ എപ്പോഴോ അമ്മയുടെ വിളികേട്ട് എഴുന്നേറ്റ ഞാൻ കണ്ടത് ഇരുകൈകളും ചുരുട്ടി ദേഹത്തിന്റെ രണ്ട് വശത്തേക്കും മടക്കി ആകാവുന്ന ബലം നൽകി നിവർന്നു കിടക്കുന്ന അച്ഛനെയാണ്. പണ്ട് രണ്ട് വട്ടം ഇതേ പ്രകൃതം കാണിച്ച അവസരത്തിൽ സ്കൗട്ട് ക്യാമ്പിൽ നിന്നും ലഭിച്ച സിപിആർ ഭയം കൂടാതെ പ്രയോഗിച്ചതിനാലാണ് അന്ന് അച്ഛനെ തിരികെ കിട്ടിയതെന്ന് സുഹൃത്ത് കൂടിയായ ലേഡി ഡോക്ടർ പറഞ്ഞപ്പോഴാണ് മനസിലായത്; പക്ഷേ ഇപ്പൊ എന്തോ കയ്യും കാലും ഒന്നും എന്റെ ഇഷ്ടത്തിന് പ്രവർത്തിക്കാത്ത പോലെ, കൈകളിലെ ശക്തി ചോർന്നു പോയ പോലെ... ആർത്തലക്കുന്ന അമ്മയുടെ ശബ്ദം ന്റെ ചെവി പൊട്ടിക്കുന്നതായി തോന്നി. ഇല്ലാ ആ ദേഹം തണുത്തിരിക്കുന്നു.. എനിക്ക് ഒന്നും ചെയ്യാനില്ല... കണ്ണിലേക്കു ഇരുട്ട് തി...

പ്രണയം 💕💕💕

ഇമേജ്
എന്നാണോ എപ്പോഴാണോ പ്രണയം എന്നിലേക്ക് ആവേശിച്ചെത്തിയത് എന്ന് എനിക്കറിയില്ല... കണ്ട് തുടങ്ങിയ നാൾ മുതൽ അങ്ങനെ ഒരു ചിന്ത ഞങ്ങളിൽ ഉണ്ടെന്ന് എനിക്കോ അവൾക്കോ തോന്നിയിട്ടില്ല... ടെക്നോപൊളീസ് ടവറിലേക്ക് എത്തിചേർന്ന സമയത്താണ് അവളുടെ വിളി എന്റെ ഫോണിലേക്ക് എത്തിയത്... എന്തോ ഒരു തരിപ്പ് ദേഹത്തിലേക്ക് ഇരച്ചു കയറിയപോലെ തോന്നി; ആ കോൾ കണ്ടപ്പോൾ... എടുത്തു... ഇല്ല ഒന്നും മിണ്ടുന്നില്ല... ആദ്യ ഹലോ മാത്രം... ഞങ്ങൾക്കിടയിൽ സംസാരിക്കാൻ വാക്കുകൾ ഇല്ലാത്ത അവസ്ഥ.... ഞാനാണ് തുടങ്ങിയത്... ഇഷ്ട്ടമാണ് എന്നോ i love you എന്നോ ഞാൻ പറയില്ലെടോ.. പക്ഷേ എനിക്ക് അറിയാം നിനക്ക് എന്നെ ഇഷ്ട്ടമാണ് എന്ന്... ആദ്യമായി ഇഷ്ട്ടം റോഡിൽ വച്ച് ഫോണിലൂടെ പങ്കിടാൻ ആയി എന്നതായിരുന്നു ഞങ്ങളുടെ നിയോഗം. ക്ലാസ് മുറി ഞങ്ങളുടെ ലോകമായി.. ഇടക്കുള്ള സല്ലാപങ്ങൾക്കായി ഞങ്ങൾ രണ്ടാളും ആവേശത്തോടെ കാത്തിരുന്നു.. ഒരു നാൾ അവൾക്ക് വിവാഹം നിശ്ചയിച്ചു എന്നും എനിക്ക് പിടിച്ചു നിൽക്കാൻ ആവില്ലായെന്നും അവൾ അറിയിച്ച ശേഷം ഉറക്കം പോലും പോയി. എന്തിനും കൂടെ നിൽക്കുന്ന പ്രിയപ്പെട്ടവൻ ഒപ്പം ഉണ്ടായിരുന്നു.. എങ്കിലും അവനും ഉണ്ടായിരുന്നു ആശങ്കകൾ.. മതം ജാതി എന്ന വേലിക്കെട...