പ്രണയം 💕💕💕



എന്നാണോ എപ്പോഴാണോ പ്രണയം എന്നിലേക്ക് ആവേശിച്ചെത്തിയത് എന്ന് എനിക്കറിയില്ല... കണ്ട് തുടങ്ങിയ നാൾ മുതൽ അങ്ങനെ ഒരു ചിന്ത ഞങ്ങളിൽ ഉണ്ടെന്ന് എനിക്കോ അവൾക്കോ തോന്നിയിട്ടില്ല... ടെക്നോപൊളീസ് ടവറിലേക്ക് എത്തിചേർന്ന സമയത്താണ് അവളുടെ വിളി എന്റെ ഫോണിലേക്ക് എത്തിയത്... എന്തോ ഒരു തരിപ്പ് ദേഹത്തിലേക്ക് ഇരച്ചു കയറിയപോലെ തോന്നി; ആ കോൾ കണ്ടപ്പോൾ... എടുത്തു... ഇല്ല ഒന്നും മിണ്ടുന്നില്ല... ആദ്യ ഹലോ മാത്രം... ഞങ്ങൾക്കിടയിൽ സംസാരിക്കാൻ വാക്കുകൾ ഇല്ലാത്ത അവസ്ഥ.... ഞാനാണ് തുടങ്ങിയത്... ഇഷ്ട്ടമാണ് എന്നോ i love you എന്നോ ഞാൻ പറയില്ലെടോ.. പക്ഷേ എനിക്ക് അറിയാം നിനക്ക് എന്നെ ഇഷ്ട്ടമാണ് എന്ന്... ആദ്യമായി ഇഷ്ട്ടം റോഡിൽ വച്ച് ഫോണിലൂടെ പങ്കിടാൻ ആയി എന്നതായിരുന്നു ഞങ്ങളുടെ നിയോഗം. ക്ലാസ് മുറി ഞങ്ങളുടെ ലോകമായി.. ഇടക്കുള്ള സല്ലാപങ്ങൾക്കായി ഞങ്ങൾ രണ്ടാളും ആവേശത്തോടെ കാത്തിരുന്നു.. ഒരു നാൾ അവൾക്ക് വിവാഹം നിശ്ചയിച്ചു എന്നും എനിക്ക് പിടിച്ചു നിൽക്കാൻ ആവില്ലായെന്നും അവൾ അറിയിച്ച ശേഷം ഉറക്കം പോലും പോയി. എന്തിനും കൂടെ നിൽക്കുന്ന പ്രിയപ്പെട്ടവൻ ഒപ്പം ഉണ്ടായിരുന്നു.. എങ്കിലും അവനും ഉണ്ടായിരുന്നു ആശങ്കകൾ.. മതം ജാതി എന്ന വേലിക്കെട്ടുകൾ... ഒടുവിൽ അവളെ വീട്ടുകാരുടെ അടുത്ത് നിന്ന് ബ്രേദേഴ്‌സ് ലോഡ്ജിൽ നിന്ന് ഒപ്പം കൂട്ടി സുഹൃത്തിന്റെ വീട്ടിൽ ആക്കി പൊന്നു... അമ്മയെ കാര്യങ്ങൾ ധരിപ്പിക്കാൻ പ്രയാസപ്പെട്ടതും... ഓർക്കുമ്പോ എവിടുന്നോ അന്ന് തോന്നിയ ആ തരിപ്പ് കാലിൽ നിന്ന് ഇരച്ചു കയറുന്നു... ഒടുവിൽ പൂജ അവധിയിൽ രജിസ്റ്റർ ഓഫീസ് അവധിയായതിനാൽ ചേർത്തല ദേവി ക്ഷേത്രത്തിന്റെ കൊട്ടിലിൽ നിന്ന് അവളുടെ കഴുത്തിൽ ഒരു ചരടിൽ കെട്ടിയ താലിയിൽ ജീവിതം മുന്നോട്ട്... പ്രണയസാന്ദ്രമായ 16 വർഷങ്ങൾ... അതിൽ ഞങ്ങളുടെ മനസ്സ് പോലെ ദിയമോളും ദക്ഷമോളും ഒപ്പം വന്നു... വീണ്ടും ഒരു പ്രണയദിനം കൂടി വന്നെത്തുന്നു... ഏവർക്കും ഹൃദയംനിറഞ്ഞ പ്രണയാർദ്രമായ ആശംസകൾ... പ്രണയിക്കുക... പ്രണയിച്ചുകൊണ്ടേയിരിക്കുക... എന്റെ ജീവിതം എനിക്ക് എന്നും മനോഹരമാക്കിത്തന്ന പ്രിയപ്പെട്ടവളെ നിനക്ക് ഒരായിരം ചുടു ചുംബനങ്ങൾ.... 💕💕💕

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Abduction a thriller by PC (novel)

Abduction a thriller by PC (novel)

ഹൃദയം