Abduction a thriller by PC (novel)

 "🅐🅑🅓🅤🅒🅣🅘🅞🅝"

       𝑎 𝑡ℎ𝑟𝑖𝑙𝑙𝑒𝑟 𝑏𝑦 𝑃𝐶


ഭാഗം : 5


റീവ ഫാർമ ബയോടെക്ക്.... മുഖ്യകമാനം കടന്ന് സുരക്ഷ ജീവനക്കാരുടെ കൺപറ്റാതെ അകത്തുകടക്കാൻ പറ്റിയതോർത് ഫാഷേ നിശ്വസിച്ചു. ബയോസിന്തസൈസ് ട്രയൽ എന്നെഴുതിയ ലാബ് പോലെ തോന്നിച്ച മുറിക്ക് അകത്തേക്ക് കാലെടുത്തുവെച്ച ഫാഷേക്ക് തന്റെ കണ്ണുകളെ വിശ്വസിക്കാൻനായില്ല... ചുറ്റും അഴുകുന്ന ജീവനുള്ള മനുഷ്യജന്മങ്ങൾ.. കണ്ണിൽ നിന്ന് കൃമികീടങ്ങൾ തിണിർത് പുറത്തേക്ക് വരുന്നു... ഭീകരമായ കാഴ്ച... ഫോൺ അലാറം കേട്ടാണ് തന്റെ ഗാഢനിദ്രയിൽ നിന്ന് ഫാഷേക്ക് എഴുന്നേൽക്കാനായത്.... താൻ കണ്ടത് സ്വപ്നമായിരുന്നു എന്ന് വിശ്വസിക്കാൻ ഫാഷേക്ക് കുറച്ചു സമയംവേണ്ടിവന്നു. സമയം ഏഴരക്കഴിഞ്ഞിരിക്കുന്നു. ഉച്ചക്ക് ഒന്നരക്കാണ് റീവ ഫാർമയിലേക്കുള്ള അപ്പോയ്ന്റ്മെന്റ് ലഭിച്ചിരിക്കുന്നത്. എച്. ആർ സുബ്രമണ്യം കർശന നിബന്ധനകൾ വെച്ചിട്ടാണ് അപ്പോയ്ന്റ്മെന്റ് നൽകിയിരിക്കുന്നത്. ഫാഷേ വേഗം തന്നെ പ്രഭാതകൃത്യങ്ങൾ നിർവഹിച്ചശേഷം തന്റെ ഇഷ്ട്ടവേഷമായ ബ്ലൂ ജീൻസും റൗണ്ട് നെക്ക് ടീയും ധരിച്ച് പുറപ്പെടാൻ തയ്യാറായി. 


പോർട്ടിക്കോയിൽ ഫാഷെയെ കാത്ത് മാഗിയും ഡാനിയും ഉണ്ടായിരുന്നു.. ഔദ്യോഗിക വാഹനം ഒഴിവാക്കി ഫാഷെയുടെ കൂപ്പറിൽ തന്നെയാണ് അവർ മൂവരും പുറപ്പെട്ടത്. 


സ്റ്റൽവാനിയ വെസ്റ്റ് എന്ന സ്പെഷ്യൽ സോണിലേക്ക് നൂറ്റിയമ്പത് കിലോമീറ്റർ നീണ്ടുനിവർന്ന് കിടക്കുന്ന ആറുവരിപ്പാത വന്നിട്ട് എട്ട് വർഷം കഴിഞ്ഞിരിക്കുന്നു. പാതയുടെ മീഡിയനായി ഇടതൂർന്ന പൈൻ വൃക്ഷങ്ങൾ വരിവരിയായി നിൽക്കുന്നത് കാണാൻ തന്നെ ഭംഗിയാണ്. ഇരുവശങ്ങളിലുമായി നിബിഡവനമേഖല. മൃഗങ്ങൾ ക്രോസ് ചെയ്യുന്ന ഇടങ്ങളിൽ അവർക്ക് അലോസരം സൃഷ്ടിക്കാതെ എലിവേറ്റഡ് ഹൈവേ ആക്കിമാറ്റിയാണ് പാതയുടെ നിർമിതി അധികൃതർ പൂർത്തിയാക്കിയത്. ആക്‌സിലേറ്ററിൽ കാൽ വെച്ചാൽ നിർദിഷ്ട്ടസ്ഥലത്ത് എത്തിയശേഷം മാത്രം കാൽ പിൻവലിച്ചാൽ മതിയെന്ന് സാരം. 


പ്രഭാതഭക്ഷണം എന്ന ചിന്ത വന്നയുടൻ തന്നെ ഫാഷേ പാതയോരത്തെ Mo-Mo ഫുഡ്‌ സ്റ്റോറിലേക്ക് കാർ ചേർത്ത് നിർത്തി. വാഷ്‌റൂമിലേക്ക് പോയി വന്ന തന്നെക്കാത് ഡാനി വെളിയിൽ തന്നെ നിൽക്കുന്നത് ഫാഷേ കണ്ടിരുന്നു. "വാട്ടിസ് ദി മാറ്റർ ഡാനി". "സർ... ഒരു ഷോക്കിങ് ന്യൂസുണ്ട്... നമ്മൾ ഇന്ന് മീറ്റ് ചെയ്യാൻ പോകുന്ന H.R സുബ്രമണ്യം തന്റെ ക്വാട്ടേഴ്സിൽ മരിച്ചു കിടക്കുന്നതായി സ്റ്റൽവാനിയ വെസ്റ്റ് സ്പെഷ്യൽ സോൺ പോലിസ് ഇപ്പോൾ റിപ്പോർട്ട് ചെയ്തു...അദ്ദേഹത്തിന്റെ കൊലപാതകി എന്ന് സംശയിക്കുന്ന ഒരു ഭ്രാന്തനെ പോലിസ് അറസ്റ്റ് ചെയ്ത് അസൈലത്തിലേക്ക് മാറ്റി എന്ന് ചീഫ് മെസേജ് അയച്ചിരിക്കുന്നു". "മരണകാരണം തലക്ക് പിന്നിൽ തറച്ച റിവറ്റ് ആണെന്നതാണ് ഏറെ ഭീതിപ്പെടുത്തുന്ന കാര്യം". "സർ.... ഈസ്‌ ദിസ് സം കൈൻഡ് ഓഫ് സീരിയൽ കില്ലിംഗ്...പാറ്റേൺ വെച്ച് നോക്കുമ്പോൾ എനിക്ക് അങ്ങനെ തോന്നുന്നു".


ഫാഷേക്ക് താൻ രാവിലെ കണ്ട സ്വപ്നത്തെക്കുറിച്ച് വീണ്ടും ഓർമവന്നു. താൻ നേരിടേണ്ടുന്നത് വലിയ സ്രാവുകളെയാണ് എന്ന് ഫാഷേക്ക് ബോധ്യമുണ്ടായി. എവിടെ എങ്ങനെ ആരെ എന്ന ചോദ്യങ്ങൾ ഫാഷെയുടെ മനസ്സിൽ അലയടിച്ചു....


(തുടരും.... )

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Abduction a thriller by PC (novel)

Abduction a thriller by PC (novel)

ഹൃദയം