Abduction a thriller by PC (novel)

 ഭാഗം :2


1947ൽ രാജ്യം സ്വാതന്ത്ര്യം നേടിയെങ്കിലും മേലൊക്യൂ പട്ടണവും അതിനോട് ചേർന്ന് പറ്റിക്കിടക്കുന്ന അൻപത് ഗ്രാമങ്ങളും അവിടുത്തെ ജനങ്ങളും ഇന്നും കൊളോണിയൽ സംസ്കാരവും അതിന്റെ രീതികളും പിൻപറ്റി തന്നെയാണ് ജീവിച്ചു പോരുന്നത്... കൃഷിയാണ് മുഖ്യവരുമാന മാർഗ്ഗമെങ്കിലും ആധുനിക സൗകര്യങ്ങൾ എല്ലാം തന്നെ ഇന്നിന്റെ മേലൊക്യൂവിനെ സമ്പന്നമാക്കുന്നു. ഇളം വെയിലിന്റെ ചൂടേറ്റപ്പോൾ സെർജെന്റ് ഫാഷേ അറിയാതെ ഒരു മയക്കത്തിലേക്ക് പോയിരുന്നു. "സർ, ഉറക്കമാണോ"?. വെയിൽ മഞ്ഞുകൊണ്ടുള്ള പുകപടലത്തെ കീറി ഫാഷെയുടെ കണ്ണിലേക്ക് പതിക്കുന്നുത്‌കൊണ്ട് തന്നോട് സംസാരിക്കുന്ന വ്യക്തിയെ ഫാഷേക്ക് തിരിച്ചറിയാൻ പറ്റുന്നുണ്ടായിരുന്നില്ല. "സർ, ഞാൻ ചിദംബരം... ഇവിടുത്തെ സ്റ്റേഷൻ മാസ്റ്ററാണ്". "ഓഹ് മി. ചിദംബരം, സോറി ഞാൻ ഒരൽപ്പം മയങ്ങിപ്പോയി... ഞാൻ ഫാഷേ ആന്ദ്രേ ഫാഷേ.. അച്ഛൻ ഫ്രഞ്ച് അമ്മ മലയാളി അതാണ് ഈ ഫ്രഞ്ച് പേര്". ഫാഷേ തന്നെ ചിദംബരത്തിന് പരിചയപ്പെടുത്തി. "സർ. ഇന്നലെ രാത്രി വളരെ വൈകിയാണ് ഞാൻ സ്റ്റേഷൻ വിട്ടത്.. ഈ ബോഡി കണ്ടശേഷം ഫോർമാലിറ്റീസ് പൂർത്തിയാക്കി ഞാൻ വീടെത്തിയപ്പോ സമയം പുലർച്ചെ മൂന്ന് മണി. ചെന്നപാടെ ഒന്ന് കുളിച്ചു.. അതുകൊണ്ട് എന്താ പെട്ടെന്ന് ഉറങ്ങിപ്പോയി.. ആകെ ആശ്വാസം ഇന്ന് വണ്ടികൾ ഒന്നും രാവിലെ ഇല്ല എന്നത് തന്നെ ആകെയുള്ള പാസഞ്ചർ ട്രെയിൻ ഇന്ന് ക്യാൻസൽ ചെയ്ത ഓഡർ ഇന്നലെ കിട്ടിയിരുന്നു...". " അപ്പൊ മി. ചിദംബരം ഇന്ന് ജനം വലയുമല്ലോ, മറ്റ്‌ പ്രദേശങ്ങളിലേക്ക് ജോലിക്ക് പോകേണ്ടവർ എന്ത് ചെയ്യും". "അപ്പൊ സർ അറിഞ്ഞില്ല അല്ലേ! ഇന്നലെ ഉണ്ടായ മഞ്ഞു വീഴ്ചയിൽ നമ്മുടെ ട്രാക്ക് ആകെ മഞ്ഞുകൊണ്ട് മൂടി കിടക്കുകയാണ്, ഇനി വെഡ്ജ് പ്ലോ വന്ന് ട്രാക്ക് ക്ലീയർ ആക്കാതെ ട്രെയിൻ ഗതാഗതം തുടരാനാവില്ല". ഫാഷെയുടെ ചോദ്യത്തിന് മറുപടി നൽകി ചിദംബരം. തന്റെ ഓർമ്മക്കുറവിനെ ശപിച്ചുകൊണ്ട് ഫാഷേ ചിദംബരത്തോട് ക്ഷമ ചോദിച്ചു. "മി. ചിദംബരം ഈ മരണപ്പെട്ട രഞ്ചനെ താങ്കൾക്ക് അറിയുമോ?". "അറിയുമോ എന്ന് ചോദിച്ചാൽ, കണ്ടിട്ടുണ്ട്... പലപ്പോഴായി... വളരെ വേഗത്തിൽ വന്ന് രാവിലെയുള്ള പാസഞ്ചർ വണ്ടിക്ക് കയറിപോകും.. പിന്നെ രാത്രി ഒൻപതിന്റെ മെയിലിന് തിരികെ വരും, സ്ഥിരം യാത്രക്കാർ ആണല്ലോ നമ്മുടെ സ്റ്റേഷനിലെ ഒട്ടുമിക്കവരും.. അങ്ങനെ ശ്രദ്ധിച്ചതാണ് ഈ ചെറുപ്പക്കാരനെയും. വളരെ ശാന്തനായാണ് കാണപ്പെടാറ്.... പക്ഷേ.... ". ചിദംബരത്തിന്റെ വാക്കുകൾ പക്ഷേയിൽ ഉടക്കി നിന്നു. അദ്ദേഹം എന്തോ ഓർത്തെടുക്കാൻ ശ്രമിക്കുന്നത്പോലെ ഫാഷേക്ക് തോന്നി. "എന്ത് പറ്റി മി. ചിദംബരം... എന്താണ് ഒരു ശങ്കപോലെ". "അല്ല സർ കഴിഞ്ഞ പകൽ ഈ ചെറുപ്പക്കാരൻ പതിവില്ലാതെ ടിക്കറ്റ് കൗണ്ടറിൽ വന്നിരുന്നു... സാധാരണ സ്ഥിരം യാത്രക്കാർ സീസൺ ടിക്കറ്റിൽ ആണല്ലോ പോകാറ്.. അതുകൊണ്ട് ആർക്കും കൗണ്ടറിൽ നിന്ന് ടിക്കറ്റ് നൽകേണ്ടി വരാറില്ല. പക്ഷേ ഇന്നലെ ഇദ്ദേഹം കൗണ്ടറിൽ വന്ന് ഒരു ടിക്കറ്റ് വാങ്ങി അതും അദ്ദേഹം പോകുന്ന അതെ സ്റ്റോപ്പായ സ്‌റ്റൽവാനിയ വെസ്റ്റ് സ്റ്റേഷൻ വരേയ്ക്കും തന്നെ. സീസൺ ടിക്കറ്റ് തീർന്നോ എന്ന് ചോദിച്ചപ്പോൾ ഇല്ല എന്ന് പറയുകയും ചെയ്തു... ആകെ പരിഭ്രമം ഉണ്ടായിരുന്നു ആ മുഖത്ത്... cctv ദൃശ്യങ്ങൾ പരിശോദിച്ചാൽ ഒരുപക്ഷേ അങ്ങേയ്ക്ക് അത് മനസിലാവും.. ". "എവിടെയാണ് മി ചിദംബരം നിങ്ങളുടെ cctv റൂം". അവർ സംസാരിച്ചു നിൽക്കെ ഒരു ചെറുപ്പക്കാരൻ അങ്ങോട്ടേയ്ക്ക് ഓടിക്കിതച്ചെത്തി... "എന്ത് പറ്റി റാം.... എന്താണ്... എന്താണുണ്ടായത്." "സിദ്ധംബരം സർ അങ്കെ cctv ഓഫിസ് റൂമുക്കുള്ളെ നമ്മ ഡിക്സൺ സർ കയ്യിലെ വെയ്ൻ കട്ടായി....". തന്റെ വാക്കുകൾ റാമിന് മുഴുമിപ്പിക്കാൻ പറ്റാത്ത അവസ്ഥകണ്ട് ഫാഷേയും ചിദംബരവും റാമിനെ തള്ളിമാറ്റി cctv മുറിയിലേക്ക് പാഞ്ഞു....... 

(തുടരും.... )

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Abduction a thriller by PC (novel)

Abduction a thriller by PC (novel)

ഹൃദയം